ETV Bharat / state

എകെജി സെൻ്റർ ആക്രമണക്കേസ്: സുഹൈൽ ഷാജഹാൻ രണ്ട് ദിവസം കസ്റ്റഡിയിൽ തുടരും - AKG CENTER ATTACK CASE - AKG CENTER ATTACK CASE

എകെജി സെൻ്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതിയായ സുഹൈൽ ഷാജഹാന് ആരുടെയെങ്കിലും നിർദ്ദേശം, സാമ്പത്തിക സഹായം, വേറെയാരെങ്കിലും ഇതിന് പിന്നിൽ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

എകെജി സെൻ്റർ ആക്രമണക്കേസ്  സുഹൈൽ ഷാജഹാൻ  AKG CENTER ATTACK SECOND ACCUSE  AKG CENTER
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 10:28 PM IST

തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ സുഹൈൽ ഷാജഹാനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. ആക്രമണത്തിന് ആരുടെയെങ്കിലും നിർദേശം ഉണ്ടായിരുന്നോ, സാമ്പത്തിക സഹായം ലഭിച്ചോ, വേറെയാരെങ്കിലും ഇതിന് പിന്നിൽ ഉണ്ടോ എന്ന കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുക വഴി സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകുന്നതിന് ശ്രമിച്ച കേസിലെ പ്രധാനിയാണ് സുഹൈൽ എന്നാണ് പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.

ജൂൺ 30 ന് രാത്രി 11.25 ന് എകെജി സെൻ്റർ ഭാഗത്ത് എത്തി ബോംബ് എറിഞ്ഞ് ഭീതി പരത്തി എന്നാണ് ക്രൈം ബ്രാഞ്ച് കേസ്. കേസിലെ ഒന്നും, മുന്ന് പ്രതികളായ ജിതിൻ,നവ്യ എന്നിവർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

Also Read: സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന്‍റെ ഹർജി തള്ളി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.