കേരളം

kerala

ETV Bharat / state

സാമ്പത്തിക തിരിമറി; നാല് മലയാളി വിദ്യാര്‍ഥികള്‍ മധ്യപ്രദേശ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ - Four Malayali students arrested - FOUR MALAYALI STUDENTS ARRESTED

ഇവരെ പിടികൂടിയത് തിരുവോണ നാളില്‍. പ്രാദേശിക പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

MADHYA PRADESH CRIME BRANCH  FINANCIAL FRAUD KOZHIKODE  VADAKARA VILYAPPALLI KARTHIKAPALLI  വടകര സാമ്പത്തിക തിരിമറി
Financial Fraud: Four Malayali students arrested (ETV Bharat)

By ETV Bharat Kerala Team

Published : Sep 18, 2024, 12:51 PM IST

കോഴിക്കോട് : വടകര സ്വദേശികളായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നാല് പേരെ ഭോപ്പാല്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. വടകര, വില്യാപ്പള്ളി, കാര്‍ത്തികപ്പള്ളി, കോട്ടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പത്തൊന്‍പതും ഇരുപതും വയസ് പ്രായമുള്ള നാല് പേരെയാണ് സംഘം കസ്റ്റഡിയില്‍ എടുത്ത് മധ്യപ്രദേശിലേക്ക് കൊണ്ടുപോയത്. 12 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തിരിമറി നടന്ന കേസിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വടകര പൊലീസിനും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തിരുവോണ നാളിലാണ് മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ല ക്രൈംബ്രാഞ്ചില്‍ നിന്നുള്ള നാല് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ എത്തി ഇവരെ പിടികൂടിയത്. പ്രദേശത്തെ യുവാക്കളെ ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിക്കുകയും പിന്നീട് അവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎമ്മും ഉള്‍പ്പെടെ കൈക്കലാക്കുകയും ചെയ്യുന്ന സംഘം പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. യുവാക്കള്‍ക്ക് അതിന് പകരമായി പതിനായിരം രൂപയോളം നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇത്തരത്തില്‍ നിര്‍മിച്ച അക്കൗണ്ടുകളിലൂടെയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പ്രദേശത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഇതുസംബന്ധിച്ച പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. സംഘത്തിന്‍റെ കെണിയില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കുടുങ്ങിയിട്ടുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

Also Read:ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; ലോൺ ആപ്പുകൾക്കെതിരെ കർശന നടപടി

ABOUT THE AUTHOR

...view details