കേരളം

kerala

ETV Bharat / state

6.49 ലക്ഷം അധിക വോട്ടര്‍മാര്‍, കൂടുതല്‍ പേര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയാറായി - final voters list loksabha election

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയാറായി. ആകെ വോട്ടര്‍മാര്‍ 2,77,49,159 -വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി- കന്നിവോട്ടര്‍മാര്‍ 5,34,394.

FINAL VOTERS LIST  LOKSABHA ELECTION 2024  6 49 LAKH VOTERS INCREASED  സഞ്ജയ് കൗള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയ്യാറായി

By ETV Bharat Kerala Team

Published : Apr 6, 2024, 8:47 AM IST

തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയാറായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വർധനവാനുള്ളത്.

2,01,417 പേര്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ ഒഴിവായി. 5,34,394 പേരാണ് പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍. 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരും വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നു. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ടെന്നും സഞ്ജയ് കൗള്‍ അറിയിച്ചു. 367 ആണ് ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍. 1,000:1,068 ആണ് സ്ത്രീ പുരുഷ അനുപാതം.

  • കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല - മലപ്പുറം (33,93,884)
  • കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല - വയനാട് (6,35,930)
  • കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ല - മലപ്പുറം (16,97,132)
  • കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല - തിരുവനന്തപുരം (94)
  • ആകെ പ്രവാസി വോട്ടര്‍മാര്‍ - 89,839
  • പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല - കോഴിക്കോട് (35,793)

80 വയസിന് മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരുണ്ട്. മാര്‍ച്ച് 25 വരെയായിരുന്നു അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നത്. സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ കാലയളവില്‍ സോഫ്റ്റ് വെയര്‍ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എന്‍ട്രികള്‍, ഫോട്ടോ സമാനമായ എന്‍ട്രികള്‍ എന്നിവ ബിഎല്‍ഒ മാര്‍ വഴി പരിശോധിച്ച് അധികമായി പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കിയിട്ടുണ്ട്.

അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാര്‍ച്ച് 25 വരെ ലഭിച്ച വിവിധ അപേക്ഷകള്‍ പരിഗണിച്ചുമാണ് അന്തിമ വോട്ടര്‍ പട്ടിക തയാറാക്കിയത്. ജില്ലകളില്‍ അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനക്ക് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരെയും സ്ഥിരതാമസം മാറിയവരെയും ഉള്‍പ്പെടെ കണ്ടെത്തി ഒഴിവാക്കുകയും ചെയ്‌തിരുന്നു.

കുറ്റമറ്റ വോട്ടർപട്ടിക തയാറാക്കുന്നതിനായി വിപുലമായ ശുദ്ധീകരണ പ്രക്രിയയും പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ബോധവത്‌കരണ പ്രവർത്തനങ്ങളും സംസ്ഥാന വ്യാപകമായി നടത്തിയിരുന്നു എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

ലോക്‌സഭ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ വിവരം :

ലോക്‌സഭ മണ്ഡലം വോട്ടര്‍മാര്‍
തിരുവനന്തപുരം 14,30,531
ആറ്റിങ്ങല്‍ 13,96,807
കൊല്ലം 13,26,648
പത്തനംതിട്ട 14,29,700
മാവേലിക്കര 13,31,880
ആലപ്പുഴ 14,00,083
കോട്ടയം 12,54,823
ഇടുക്കി 12,50,157
എറണാകുളം 13,24,047
ചാലക്കുടി 13,10,529
തൃശൂര്‍ 14,83,055
ആലത്തൂര്‍ 13,37,496
പാലക്കാട് 13,98,143
പൊന്നാനി 14,70,804
മലപ്പുറം 14,79,921
കോഴിക്കോട് 14,29,631
വയനാട് 14,62,423
വടകര 14,21,883
കണ്ണൂര്‍ 13,58,368
കാസര്‍കോട് 14,52,230

ALSO READ : പാർട്ടി ഭാരവാഹികളെ അപരൻമാരായി കളത്തിലിറക്കിയത് സിപിഎമ്മിൻ്റെ വികൃത രാഷ്ട്രീയം: തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍

ABOUT THE AUTHOR

...view details