എറണാകുളം:കൊച്ചി ചെല്ലാനത്ത് അനുമതിയില്ലാതെ കടലിൽ സിനിമ ഷൂട്ടിങ് നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തു. തെലുങ്ക് സിനിമ ചിത്രീകരണത്തിനായി എത്തിയ രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് കോസ്‌റ്റൽ പൊലീസ് പിടിച്ചെടുത്തത്. ബോട്ടുകൾ തുടർ പരിശോധനയ്ക്കായി ഫിഷറീസ് വകുപ്പിന് കൈമാറി.
അർത്തുങ്കൽ, ഫോർട്ടുകൊച്ചി കോസ്‌റ്റൽ പൊലീസാണ് മത്സ്യബന്ധനബോട്ടുകള്‍ കസ്‌റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പിന് കൈമാറിയത്. ഇന്ത്യൻ കോസ്‌റ്റ് ഗാർഡിന്‍റെ സി വിജിൽ എക്‌സർസൈസിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബോട്ടുകൾക്ക് ഫിഷറീസ് വകുപ്പിന്‍റെ അനുമതിയില്ലെന്ന് വ്യക്തമായി. ഹാർബറിൽ ചിത്രീകരണം നടത്താൻ ഇവർ അനുമതി നേടിയിരുന്നു. എന്നാൽ ആഴക്കടലിൽ ചിത്രീകരണത്തിന് അനുമതിയില്ലായിരുന്നു.