കോട്ടയം:കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ അടിച്ച് കൊന്നു. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ (ഓഗസ്റ്റ് 25) വൈകിട്ട് മൂന്ന് മണിയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്.
പ്രതി രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിൻ്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചിരുന്ന രാഹുൽ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് പിതാവിനെ അടിക്കുകയായിരുന്നു.