കോട്ടയം: നെല്ലിൻ്റെ സംഭരണ തുക കിട്ടാത്തതിനെ തുടർന്ന് കർഷകൻ സമരത്തിലേക്ക്. കോട്ടയം ആർപ്പൂക്കര മണിയാപറമ്പിലെ കർഷകൻ സജി എം എബ്രഹാം ആണ് സെക്രട്ടറിയേറ്റിന് മുൻപിൽ സമരത്തിന് ഒരുങ്ങുന്നത്. നെല്ലിൻ്റെ സംഭരണത്തുക കിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം സജി കോട്ടയത്ത് സമരം നടത്തിയിരുന്നു.
കോട്ടയത്ത് പാഡി ഓഫിസിന് മുൻപിലായിരുന സജി നിരാഹാര സമരം നടത്തിയത്. അഞ്ച് ദിവസത്തിനകം പണം നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് സജി നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ അഞ്ച് ദിവസമായിട്ടും പണം കിട്ടിയില്ല.