തൃശൂർ :മതിലകം തൃപ്പേക്കുളത്ത് കനോലി കനാലിൽ കൂടുകെട്ടി കൃഷി ചെയ്‌തിരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങി. ഫിഷറീസ് വകുപ്പിന്‍റെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച മത്സ്യ കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് മതിലകം സ്വദേശി ഏക്കണ്ടി വീട്ടിൽ ഖദീജാബി മാഹിൻ ഫിഷറീസ് വകുപ്പിന്‍റെ സഹകരണത്തോടെ അഞ്ചര ലക്ഷത്തോളം രൂപ ചെലവിട്ട് മത്സ്യകൃഷി ആരംഭിച്ചത്. രണ്ടായിരം കളാഞ്ചി, ആയിരം കരിമീൻ കുഞ്ഞുങ്ങളെയുമാണ് പുഴയിൽ കൂടുകെട്ടി വളർത്തിയിരുന്നത്. ഇതിൽ പകുതിയിലധികം ചത്തതായി വീട്ടുകാർ പറഞ്ഞു.