തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ തലസ്ഥാനത്ത് രണ്ടിടത്ത് കള്ളവോട്ട്. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിന് കീഴിലെ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പോത്തൻകോട് മേരിമാതാ സ്‌കൂളിൽ 43-ാം നമ്പർ ബൂത്തിലാണ് ആദ്യം കള്ളവോട്ട് ആരോപണമുണ്ടായത്.
വോട്ടു രേഖപ്പെടുത്താൻ എത്തിയ അറുപത്തിയാറുകാരിയുടെ വോട്ട് ഒരു മണിക്കൂർ മുൻപ് ചെയ്‌തതായാണ് പരാതി. ഒടുവിൽ ടെൻഡർ വോട്ടു ചെയ്‌തു മടങ്ങി. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിലെ കുന്നുകുഴി 170-ാം നമ്പര്‍ ബൂത്തായ കുന്നുകുഴി യു പി എസിലാണ് രണ്ടാമത്തെ പരാതിയുയർന്നത്.