കേരളം

kerala

ETV Bharat / state

'കാലഹരണപ്പെട്ട കോൺ​ഗ്രസ് നേതാക്കൾ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെ'; പിതാവിനോട് സഹതാപം മാത്രമെന്ന് അനിൽ ആന്‍റണി - ANIL ANTONY REPLYS TO A K ANTONY - ANIL ANTONY REPLYS TO A K ANTONY

പിതാവിനെതിരെ പൊട്ടിത്തെറിച്ച് അനില്‍ ആന്‍റണി, പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി വന്‍ തോല്‍വി ഏറ്റുവാങ്ങുമെന്ന് ആത്മവിശ്വാസം. സൈന്യത്തെ അപമാനിച്ച എംപിക്ക് വേണ്ടി പ്രതിരോധ മന്ത്രിയായിരുന്ന ഒരാൾ സംസാരിക്കുന്നതിൽ സഹതാപമെന്നും അനില്‍.

PTA ANIL  Anil Antony  A K Antony  Loksabha Election 2024
Expired Congress men like barking dogs on moon: Anil Antony

By ETV Bharat Kerala Team

Published : Apr 9, 2024, 6:47 PM IST

പത്തനംതിട്ട:ലോക്‌സഭ തെരഞ്ഞെടുപ്പിൽ അനിൽ ആന്‍റണി തോൽക്കുമെന്ന എ കെ ആന്‍റണിയുടെ പരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ച് എ കെ ആന്‍റണിയുടെ മകനും എൻഡിഎ സ്ഥാനാർത്ഥിയുമായ അനിൽ ആന്‍റണി. ആരൊക്കെ പറഞ്ഞാലും പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും ആന്‍റോ ആന്‍റണി വന്‍ തോല്‍വി ഏറ്റുവാങ്ങുമെന്നും എ കെ ആന്‍റണിയോട് സഹതാപമാണെന്നും അനിൽ ആന്‍റണി പറഞ്ഞു.

മോദി വീണ്ടും അധികാരത്തിലെത്തുമെന്നും അപ്പോഴും ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കാലഹരണപ്പെട്ട കോണ്‍ഗ്രസുകാര്‍ കുരച്ചുകൊണ്ടേയിരിക്കുമെന്നും അനില്‍ ആന്‍റണി പ്രതികരിച്ചു. പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി തോല്‍ക്കുമെന്ന് ആന്‍റണി പറഞ്ഞതിന് പിന്നാലെയായിരുന്നു ബിജെപി സ്ഥാനാര്‍ഥി അനിൽ ആന്‍റണിയുടെ പ്രതികരണം.

കാലഹരണപ്പെട്ട കോൺ​ഗ്രസ് നേതാക്കൾ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണ്. രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോ ആന്‍റണിക്കായി പ്രചാരണത്തിന് വരുന്നവരോട് സഹതാപം മാത്രമേയുള്ളു. സൈന്യത്തെ അപമാനിച്ച എംപിക്ക് വേണ്ടി സംസാരിക്കുന്നതിൽ സഹതാപം. പ്രതിരോധ മന്ത്രിയായിരുന്ന ഒരാളാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും ഗാന്ധി കുടുംബത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നതിലും സഹതാപം മാത്രമെന്നും അനിൽ ആന്‍റണി പറഞ്ഞു.

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രൈവറ്റ് പ്രോപ്പർട്ടിയാണ് കോൺഗ്രസ് പാർട്ടി. അവരുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടിയാണ് കോൺഗ്രസുകാർ പ്രവർത്തിക്കുന്നത്. ഇന്ത്യയെ കൊള്ളയടിച്ച ഗാന്ധി കുടുംബത്തിന് വേണ്ടി താൻ പ്രവർത്തിക്കണോ ? ബോഫോഴ്‌സ് മുതൽ നാഷണൽ ഹെറാൾഡ് വരെ കൊള്ളയടിച്ചവർക്ക് വേണ്ടി പ്രവർത്തിക്കില്ല. പിതാവിനോട് തനിക്ക് ബഹുമാനമുണ്ട്. പക്ഷേ എ കെ ആൻ്റണിയുടെ രാഷ്ട്രീയത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അനിൽ ആന്‍റണി പറഞ്ഞു.

Also Read:'പത്തനംതിട്ടയില്‍ അനില്‍ തോല്‍ക്കണം; കുടുംബവും രാഷ്‌ട്രീയവും വേറെ': എകെ ആന്‍റണി

പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും തന്‍റെ മകനുമായ അനില്‍ ആന്‍റണി തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി ജയിക്കണമെന്നും, തന്‍റെ മതം കോണ്‍ഗ്രസാണെന്നും ആന്‍റണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details