തിരുവനന്തപുരം:സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ എക്‌സൈസ് മന്ത്രിയോട് ആവശ്യപ്പെട്ട് ബാർ മുതലാളിമാരുടെ സംഘടന. ഇന്ന് നിയമസഭയിൽ എക്‌സൈസ് മന്ത്രി എംബി രാജേഷുമായി ഡിസ്റ്റിലറി, ബാർ മുതലാളിമാരുടെ സംഘടന നടത്തിയ കൂടിക്കാഴ്‌ചയിലാണ് ആവശ്യം അറിയിച്ചത്. ഡ്രൈ ഡേ ഒഴിവാക്കണമെന്നും കൂടുതൽ ഹോട്ടലുകൾ വരുന്നത് നിയന്ത്രിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായി ബാർ മുതലാളിമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽകുമാർ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രതികരിച്ചു.
ഡ്രൈ ഡേ ഒഴിവാക്കണം, ലൈസൻസ് ഫീസും കുറക്കണം; എക്‌സൈസ് മന്ത്രിയോട് ബാർ മുതലാളിമാരുടെ സംഘടന - Bar owners wants to avoid dry day - BAR OWNERS WANTS TO AVOID DRY DAY
കൂടുതൽ ഹോട്ടലുകൾ വരുന്നത് നിയന്ത്രിക്കാനും മന്ത്രിയോട് ആവശ്യപ്പെട്ട് സംഘടന.
Published : Jun 12, 2024, 3:54 PM IST
|Updated : Jun 12, 2024, 6:35 PM IST
ഡ്രൈ ഡേ ആവശ്യമില്ലാത്ത കാര്യമാണെന്നും ഡ്രൈ ഡേ പിൻവലിച്ചാൽ ഹോട്ടൽ വ്യവസായത്തിന് വലിയ ഉപകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് രാവിലെ 10 മുതൽ രാത്രി 12 മണി വരെയാക്കണം. ലൈസൻസ് ഫീസ് കുറക്കണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ തവണയും പ്രതീക്ഷയോടെയാണ് സർക്കാരിനെ സമീപിക്കുന്നതെന്നും ആവശ്യങ്ങൾ പരിശോധിച്ച് പരിഗണിക്കാമെന്ന് മന്ത്രി മറുപടി നൽകിയെന്നും സുനിൽ കുമാർ വ്യക്തമാക്കി.
ALSO READ:നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകിയെന്ന് മന്ത്രി ആർ ബിന്ദു