കോട്ടയം :പ്രവാസിയുടെ ക്ലബിനു മുന്നിൽ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകൾ. കോട്ടയം കടുത്തുരുത്തിയിലെ ഷാജി മോൻ്റെ ബ്രീസ ക്ലബ് എന്ന സ്ഥാപനത്തിന് മുന്നിലാണ് പ്രതിഷേധം നടന്നത്. ബ്രീസ ക്ലബിന്‍റെ മുൻവശത്തായി പുറമ്പോക്കിൽ നിന്നിരുന്ന പ്ലാവ് ഷാജി മോൻ രാസവസ്‌തു ഉപയോഗിച്ച് കരിച്ചുകളഞ്ഞെന്നാണ് കേരള പരിസ്ഥിതി നീതി സംരക്ഷണ സമിതിയുടെ ആരോപണം.
അതേസമയം തന്നെയും തന്‍റെ സ്ഥാപനത്തെയും കരിവാരി തേക്കാൻ കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന് ബ്രീസ ഉടമ ഷാജിമോൻ പറഞ്ഞു. ഇതേ തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് നയിച്ചു. തുടർന്ന് പൊലീസെത്തിയാണ് ഇരുകൂട്ടരെയും അനുനയിപ്പിച്ചത്.
അടുത്തിടെയാണ് 25 കോടി രൂപ മുടക്കി ഷാജി മോൻ ബ്രീസ ക്ലബ് ആരംഭിച്ചത്. ക്ലബിന്‍റെ മുൻവശത്തായി ഉണ്ടായിരുന്ന വലിയ പ്ലാവ് പെട്ടെന്ന് കരിഞ്ഞുണങ്ങി പോകുകയായിരുന്നു. പ്ലാവ് രാസവസ്‌തു ഉപയോഗിച്ച് ഷാജി മോൻ നശിപ്പിച്ചതായാണ് പരിസ്ഥിതി സംഘടനകളുടെ പരാതി.