കേരളം

kerala

ETV Bharat / state

സർക്കാർ ഹൈസ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനം അനിശ്ചിതത്വത്തിൽ - Recruitment Of English Teachers - RECRUITMENT OF ENGLISH TEACHERS

2021-2022 അക്കാദമിക് വർഷത്തിൽ ഇംഗ്ലീഷിനെ ഭാഷയായി കണക്കാക്കി തസ്‌തികകൾ സൃഷ്‌ടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ സർക്കാർ പാലിച്ചില്ല എന്ന് ഉദ്യോഗാർഥികൾ.

ENGLISH TEACHERS RECRUITMENT  ENGLISH TEACHERS GOVERNMENT SCHOOL  ഇംഗ്ലീഷ് അധ്യാപക നിയമനം  അധ്യാപക നിയമനം അനിശ്ചിതത്വത്തിൽ
Recruitment Of English Teachers In Government High Schools Is Uncertain

By ETV Bharat Kerala Team

Published : Apr 13, 2024, 7:05 AM IST

സർക്കാർ ഹൈസ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനം അനിശ്ചിതത്വത്തിൽ

ഇടുക്കി:സംസ്ഥാനത്ത്സർക്കാർ ഹൈസ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക നിയമനം അനിശ്ചിതത്വത്തിൽ. ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകർ തന്നെ വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെ എച്ച് സി റാങ്ക് ലിസ്‌റ്റിൽ വന്ന ഉദ്യോഗാർഥികളും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകർ തന്നെ വേണെമെന്ന് 2021 ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2021-2022 അക്കാദമിക് വർഷത്തിൽ ഇംഗ്ലീഷിനെ ഭാഷയായി കണക്കാക്കി തസ്‌തികകൾ സൃഷ്‌ടിക്കണമെന്നായിരുന്നു ഉത്തരവ്. ഉത്തരവിനെ തുടർന്ന് 2022-2023 അധ്യായനവർഷത്തിൽ തസ്‌തിക നിർണയത്തിൽ ഇംഗ്ലീഷ് തസ്‌തികകൾ സൃഷ്‌ടിക്കാമെന്ന് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി.

സർക്കാർ സത്യവാങ്മൂലം നൽകിയതല്ലാതെ 2023-24 അക്കാദമിക് വർഷം അവസാനിച്ചിട്ടും അത് പാലിക്കപ്പെട്ടില്ല. ഈ വർഷം തന്നെ സർക്കാർ പലതവണ സമയം നീട്ടി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്‌റ്റിസ് കർശന ഉത്തരവുമായി രംഗത്തുവന്നത്. ഹൈസ്‌കൂൾ ഹയർ സെക്കൻഡറി ലയനം നടക്കുന്ന അടുത്ത അക്കാദമിക് വർഷത്തിലേക്ക് എച്ച് എസ് ടി ഇംഗ്ലീഷ് തസ്‌തികകൾ സൃഷ്‌ടിക്കുന്നത് മാറ്റിവയ്ക്കുവാനാണ് സർക്കാർ ശ്രമം.

അടുത്ത അക്കാദമിക് വർഷം പുതിയ സ്പെഷ്യൽ റൂൾ നിലവിൽ വരുമെന്നതിനാൽ സർക്കാരിന് ഈ തസ്‌തികകൾ സൃഷ്‌ടിക്കേണ്ടതായി വരുന്നില്ല. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് 2023-24 തസ്‌തിക നിർണയം അക്കാദമിക വർഷം പൂർത്തിയാകാറായിട്ടും മനപ്പൂർവ്വം ചെയ്യാതിരിക്കുന്നത് എന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. സർക്കാറിന്‍റെ ഈ നിലപാട് നീതിവ്യവസ്ഥയോടും, കുട്ടികളോടും, റാങ്ക് ലിസ്‌റ്റികളിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാർഥികളോടും കാണിക്കുന്ന അവഹേളനം ആണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

Also Read : പിഎസ്‌സി ഒന്നാം റാങ്ക്; അധികൃതരെ ബന്ധപ്പെട്ടപ്പോൾ പോസ്റ്റില്ലെന്ന് വിചിത്ര മറുപടി, സൗമ്യയുടെ സമരം നീതിക്ക് വേണ്ടി - N Soumya PSC Appointment Protest

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ