കോഴിക്കോട് : നിയന്ത്രണം വിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥി മരിച്ചു. വെസ്റ്റ്ഹില്‍ ഗവ എന്‍ജിനിയറിങ് കോളജിലെ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥി അനുരൂപ് (19)ആണ് മരിച്ചത്. എറണാകുളം സ്വദേശിയാണ്. കോഴിക്കോട് ബിലാത്തിക്കുളത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ബൈക്ക് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി; എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം - STUDENT DIED IN BIKE ACCIDENT - STUDENT DIED IN BIKE ACCIDENT
മരിച്ചത് എറണാകുളം സ്വദേശി അനുരൂപ്. സുഹൃത്ത് ഇജാസ് പരിക്കേറ്റ് ചികിത്സയിലാണ്.
bike accident Kozhikode (Source: Etv Bharat Reporter)
Published : May 10, 2024, 4:07 PM IST
അനുരൂപും സുഹൃത്തും ഹോസ്റ്റലില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അനുരൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഇജാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read :കോട്ടയത്ത് ചക്ക ഇടാൻ പ്ലാവിൽ കയറിയ യുവാവ് വീണ് മരിച്ചു