തിരുവനന്തപുരം :മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്ത ബാധിതർക്ക് അടിയന്തര ധന സഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. നിലവില്‍ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കും സഹായം ലഭിക്കും. ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിനായി അടിയന്തര സഹായം നൽകും. ജീവനോപാധി ഇല്ലാതായ കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ദിവസവും 300 രൂപ വീതം നല്‍കും. ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.