തൃശൂർ: എളവള്ളി ചിറ്റാട്ടുകരയിൽ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. പാപ്പാന് സാരമായി പരിക്കേറ്റു. ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്.
ബ്രഹ്മകുളം പൈങ്കിണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ചിറക്കൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ് പാപ്പാനെ ചവിട്ടിയിട്ട് ഓടിയ ആന ആനന്ദിനെ ആക്രമിക്കുകയായിരുന്നു.
ചിറ്റാട്ടുകരയിൽ ആന ഇടഞ്ഞതിന്‍റെ ദൃശ്യം. (ETV Bharat) ഗുരുതര പരിക്കേറ്റ ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഉത്സവത്തിന് പപ്പടം വിൽപ്പക്കാനെത്തിയ ആനന്ദും ഭാര്യയും പാടത്ത് വിശ്രമിക്കുന്നതിനിടെ ഓടിയെത്തിയ ആന ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് ഭാര്യ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ആനയെ പിന്നീട് തളച്ചശേഷം ലോറിയിൽ കയറ്റി കൊണ്ടുപോയി.
Also Read:കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടില്‍; അക്രമാസക്തനാകാന്‍ സാധ്യതയെന്ന് വനം വകുപ്പ്, നിരീക്ഷണത്തിന് പ്രത്യേക വാച്ചര്‍മാര്‍