വളർത്തി വലുതാക്കിയ മക്കളല്ല, നാടൊരുമിച്ചു... അന്നക്കുട്ടിക്ക് യാത്രമൊഴി... - ഇടുക്കി കുമളിയിൽ വയോധിക മരിച്ചു
elderly woman died in kumily: ഇടുക്കി കുമളിയിൽ മക്കൾ ഉപേക്ഷിച്ച് ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മൃതദേഹം സംസ്ക്കരിച്ചു.
Published : Jan 22, 2024, 3:13 PM IST
ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മൃതദേഹം സംസ്ക്കരിച്ചു (elderly woman died in kumily). ജില്ലാ ഭരണകൂടവും പൊലീസും നാട്ടുകാരും ചേർന്നാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യുവാണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ചത്.