പത്തനംതിട്ട: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മലയാളി ദമ്പതികളെ ബോധം കെടുത്തി സ്വർണാഭരണങ്ങൾ ഉൾപ്പെടെ കവർന്നു. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പിഡി രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്. ഇവരുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്‌തുക്കളാണ് മോഷ്ട്ടാക്കൾ കവര്‍ന്നത്. കൊല്ലം - വിശാഖപട്ടണം എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ബര്‍ത്തിന് അരികില്‍ വെച്ചിരുന്ന ഫ്ലാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായാണ് ദമ്പതികള്‍ സംശയിക്കുന്നത്. ഫ്ലാസ്ക്കിലെ വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്ന് ദമ്പതികള്‍ പറഞ്ഞു. മാതാപിതാക്കളെ കാണാത്തതിനെ തുടർന്ന്, സ്‌റ്റേഷനില്‍ കാത്തുനിന്ന ഇവരുടെ മകനാണ് റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക