കേരളം

kerala

ETV Bharat / state

മദ്യലഹരിയിൽ വാക്കേറ്റം; ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു - youth kills brother in Kayamkulam - YOUTH KILLS BROTHER IN KAYAMKULAM

മദ്യപിച്ചെത്തിയ അനിയനെ കുത്തിക്കൊന്ന കേസിലെ പ്രതി ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

STABBED TO DEATH  അനിയനെ കുത്തിക്കൊന്നു  മദ്യലഹരിയിൽ കൊലപാതകം   കൊലപാതകം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 18, 2024, 1:00 PM IST

ആലപ്പുഴ:കായംകുളത്ത് മദ്യലഹരിയിൽ ജ്യേഷ്‌ഠൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ്(38) ആണ്‌ മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.

മദ്യപിച്ചെത്തിയ ഷാജഹാനും അനിയൻ സാദിഖും തമ്മിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു.

ഷാജഹാനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളെ ചോദ്യം ചെയ്‌തു വരികയാണെന്നും പൊലീസ് അറിയിച്ചു.

Also Read:മയക്കുമരുന്ന് ലഹരിയിൽ സ്വന്തം വീടിനും ഭാര്യവീടിനും കാറിനും തീക്കൊളുത്തി; യുവാവ് അറസ്റ്റില്‍

ABOUT THE AUTHOR

...view details