തിരുവനന്തപുരം: ലോക്‌സഭയില്‍ കേരളത്തിന്‍റെ ശബ്‌ദാമാകാന്‍ പോകുന്ന എംപിമാരുടെ വിദ്യാഭ്യാസ യോഗ്യത അറിയേണ്ടെ? രാഹുല്‍ ഗാന്ധി, ശശി തരുര്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരുൾപ്പടെ കേരളത്തിലെ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത ഇതാ.
നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അവരുടെ വിദ്യാഭ്യാസ യോഗ്യത വിശദമാക്കിയിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ വിദ്യാഭ്യാസ യോഗ്യത ഇപ്രകാരം:
തിരുവനന്തപുരം
കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ കേള്‍വിക്കാരെ സ്‌ബ്‌ധരാക്കുന്ന ഡോ. ശശി തരൂരിന്‍റെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെയും വിദ്യാഭ്യാസ യോഗ്യതയും കടിച്ചാല്‍ പൊട്ടാത്തതാണ്.
- ഡോ. ശശി തരൂര്‍ (യുഡിഎഫ്)-അമേരിക്കയിലെ ടഫ്‌ട്‌സ് സര്‍വ്വകലാശാലയില്‍ നിന്നും ലോ ആന്‍ഡ് ഡിപ്ലോമസിയില്‍ പിഎച്ച്ഡി, റൊമാനിയയിലെ ബുക്കാറസ്‌റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ഡോക്‌ടറേറ്റ്, ഇന്‍റര്‍നാഷണല്‍ അഫയേഴ്‌സിലും ലോ ആന്‍ഡ് ഡിപ്ലോമസിയിലും ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍, ഡല്‍ഹി സെന്‍റ് സ്‌റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിഎ ഹിസ്‌റ്ററിയില്‍ ഓണേഴ്‌സ് ബിരുദം, ഇന്‍റര്‍നാഷണല്‍ അഫയേഴ്‌സില്‍ അമേരിക്കയിലെ പൂജെറ്റ് സൗണ്ട് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്‌ടര്‍ ഓഫ് ലെറ്റേഴ്‌സ്.
- രാജീവ് ചന്ദ്രശേഖരന്‍ (എന്‍ഡിഎ)- കര്‍ണാടകയിലെ വിശ്വേശരയ്യ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സയന്‍സില്‍ ഡോക്‌ടറേറ്റ്, മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിടെക് ബിരുദം, ചിക്കാഗോ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്എസി, ബോസ്‌റ്റണിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോര്‍പ്പറേറ്റ് ഫിനാഷ്യല്‍ മാനേജ്‌മെന്‍റില്‍ ബിരുദം.
- പന്ന്യന്‍ രവീന്ദ്രന്‍ (എല്‍ഡിഎഫ്)-കക്കാട് യുപി സ്‌കൂളില്‍ നിന്ന് 1955 ല്‍ ആറാം ക്ലാസ്.
ആറ്റിങ്ങല്‍
- വി ജോയി(എല്‍ഡിഎഫ്)- തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദം.
- അടൂര്‍ പ്രകാശ്(യുഡിഎഫ്)- കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബി.
- വി മുരളീധരന്‍ (എന്‍ഡിഎ)-തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം.
കൊല്ലം
- എന്‍ കെ പ്രേമചന്ദ്രന്‍(യുഡിഎഫ്)- കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്‌സി, തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി.
- എം മുകേഷ് (എല്‍ഡിഎഫ്)- ബിഎസ്‌സി ബിരുദം.
- കൃഷ്‌ണകുമാര്‍ (എന്‍ഡിഎ)-കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ എക്കണോമിക്‌സ് ബിരുദം, ബിഎസ്‌സി ബോട്ടണിയില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം
പത്തനംതിട്ട
- ആന്‍റോ ആന്‍റണി(യുഡിഎഫ്)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ബിരുദം.
- ഡോ. തോമസ് ഐസക്ക്(എല്‍ഡിഎഫ്)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് എക്കണോമിക്‌സില്‍ ബിരുദാന്തര ബിരുദവും ഡല്‍ഹി ജെഎന്‍യുവില്‍ നിന്ന് പിഎച്ച്ഡിയും.
- അനില്‍ ആന്‍റണി (എന്‍ഡിഎ)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിടെക് ബിരുദവും അമേരിക്കയിലെ സ്‌റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് മാനേജ്‌മെന്‍റ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ എംഎസ്‌സിയും.
മാവേലിക്കര
- കൊടിക്കുന്നില്‍ സുരേഷ്(യുഡിഎഫ്)-തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി, ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി
- സിഎ അരുണ്‍ കുമാര്‍(എല്‍ഡിഎഫ്)- കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്‌ഡബ്‌ള്യൂ ബിരുദാനന്ത ബിരുദം.
- ബൈജു കലാശാല(എന്‍ഡിഎ)- എസ്എസ്എല്‍സി
ആലപ്പുഴ
- എഎം ആരിഫ് (എല്‍ഡിഎഫ്)-കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിഎസ്‌സി ബിരുദം, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി.
- കെസി വേണുഗോപാല്‍ (യുഡിഎഫ്)- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എംഎസ്‌സി.
- ശോഭ സുരേന്ദ്രന്‍ (എന്‍ഡിഎ)- ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയില്‍ നിന്ന് ഹിന്ദി ബിരുദം.
കോട്ടയം
- തോമസ് ചാഴികാടന്‍ (എല്‍ഡിഎഫ്)- കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്ന് ബികോം ബിരുദവും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയില്‍ ബിരുദവും.
- ഫ്രാന്‍സിസ് ജോര്‍ജ്(യുഡിഎഫ്)- ബാംഗ്ലൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ, കേരള സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബി.
- തുഷാര്‍ വെള്ളാപ്പള്ളി- എസ്എസ്എല്‍സി