തിരുവനന്തപുരം: സ്‌കൂൾ സമയം മാറ്റുന്നത് നിലവിൽ ആലോചനയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായി സ്‌കൂള്‍ സമയം മാറ്റണമെന്നുളള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്.
എല്ലാ ശുപാർശയും നടപ്പാക്കില്ലെന്നും സ്‌കൂളിൻ്റെ സമയം മാറ്റുന്നത് നിലവിൽ ആലോചനയിൽ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് സമയം മാറ്റാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പഴയ സമയ ക്രമമായ ഒൻപതര മുതൽ മൂന്നര വരെയോ 10 മണി മുതൽ 4 മണി വരെയോ ക്ലാസുകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.