കേരളം

kerala

ETV Bharat / state

യേശുദേവന്‍റെ പുനരുഥാന ഓർമ്മ പുതുക്കി വീണ്ടുമൊരു ഈസ്റ്റർ; രാജാക്കാട് ക്രിസ്‌തുരാജ ഫൊറോന ദേവാലയത്തിൽ പ്രത്യേക പ്രാര്‍ഥന - Easter celebration

രാജാക്കാട് ക്രിസ്‌തുരാജ ഫൊറോന ദേവാലയത്തിൽ ഈസ്റ്റർ ആഘോഷം

RESURRECTION OF JESUS  CHRISTURAJ FORANE CHURCH RAJAKKAD  EASTER WISHES  EASTER CEREMONY
EASTER

By ETV Bharat Kerala Team

Published : Mar 31, 2024, 7:30 AM IST

ക്രിസ്‌തുരാജ ഫൊറോന പള്ളിയിലെ ഈസ്റ്റർ ആഘോഷം

ഇടുക്കി:പ്രതീക്ഷയുടെയും പ്രത്യാശയുടെയും സഹനത്തിന്‍റെയും സന്ദേശവുമായി, കുരിശുമരണത്തിന് ശേഷം മൂന്നാം നാൾ യേശുദേവൻ ഉയിർത്തെഴുന്നേറ്റതിന്‍റെ സ്‌മരണ പുതുക്കി ക്രൈസ്‌തവർ ഈസ്റ്റർ ആചരിച്ചു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും നടന്നു. ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആചരിക്കുകയാണ്.

ദേവാലയങ്ങളിൽ നടന്ന പാതിര കുർബാനയിലും പ്രത്യേക തിരുക്കർമ്മങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇടുക്കി രൂപതയിൽ രാജാക്കാട് ക്രിസ്‌തുരാജ
ഫൊറോന ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി.

അൻപത് ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങളുടെയും പ്രാർഥനകളുടെയും പരിസമാപ്‌തി കുറിച്ചുകൊണ്ട് പാതിര കുർബാനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ദേവാലയത്തിൽ പുലർച്ചെ മൂന്നുമണിയോടെ ഉയിർപ്പിന്‍റെ തിരുക്കർമ്മങ്ങൾക്ക് ആരംഭമായി. വിശുദ്ധ കുർബാനയോടുകൂടിയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്.

ഉദ്ധിതനായ യേശുദേവന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയം ചുറ്റി തിരി പ്രദക്ഷണം നടന്നു. തുടർന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഈസ്റ്റർ ദിന സന്ദേശം നൽകി. മനുഷ്യനെ ചലിപ്പിക്കുന്ന വിശ്വാസമാണ് ഉയിർപ്പ് എന്ന് അദ്ദേഹം പറഞ്ഞു. ഫാ. ജോബി വാഴയിൽ, ഫാ. ജെയിംസ് തെള്ളിയാങ്കൽ, ഫാ. അമൽ മണിമലക്കുന്നേൽ,
ഫാ. ജോയൽ വള്ളിക്കാട്ട്, ഫാ.ജെയിൻ കണിയോടിയ്‌ക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. നിരവധി വിശ്വാസികൾ ഈസ്റ്റർ ദിന പ്രാർഥനയിലും ചടങ്ങുകളിലും പങ്കെടുത്തു.

ലോകത്തിന്‍റെ പാപങ്ങൾ മുഴുവൻ സ്വന്തം ചുമലിൽ ഏറ്റുവാങ്ങി, തിന്മയെ തോൽപ്പിച്ച് യേശുനാഥൻ ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ ദിവസമാണ് ഈസ്റ്ററായി ആചരിക്കുന്നത്. ദാരിദ്ര്യത്തിന്‍റെയും അവശതയുടെയും അടിച്ചമർത്തലിന്‍റെയും ഇരയായി കഷ്‌ടതയുടെ പടുകുഴി ദർശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്‍റെയും ഉൾവിളിയും ഉത്സവവുമാണ് യേശുക്രിസ്‌തുവിന്‍റെ ഉയിർപ്പുതിരുനാൾ എന്നാണ് കണക്കാക്കുന്നത്.

ABOUT THE AUTHOR

...view details