കാസർകോട്:വന്യ മൃഗങ്ങളും തെരുവ് നായയും ജനങ്ങൾക്ക് ഭീഷണി ആകാറുണ്ട്. എന്നാൽ നീലേശ്വരത്ത് ജനങ്ങൾ പൊറുതിമുട്ടിയത് ഒരു പരുന്തിനെ കൊണ്ടാണ്. കാല്‍നട യാത്രക്കാരും വാഹനങ്ങളില്‍ പോയവരും മീൻ വില്‍പനക്കാരനും അടക്കം നിരവധിപ്പേർ പരുന്തിന്‍റെ ആക്രമണത്തിന് ഇരയായി. നീലേശ്വരം എസ്‌എസ് കലാ മന്ദിർ റോഡിലൂടെ പോകുന്നവർ എല്ലാം പരുന്തിന്‍റെ ആക്രമണത്തിന് ഇരയായി.
കഴുത്തിലും കയ്യിലുമാണ് പലർക്കും പരിക്കേറ്റത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്നവരെയും ജീവനക്കാരെയും പരുന്ത് കൊത്തി ഓടിച്ചു. കഴിഞ്ഞ ദിവസം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഉച്ചക്ക് ശേഷം വാതിൽ തുറക്കാൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു. ഒരു പ്രകോപനവും ഇല്ലാതെയാണ് പരുന്ത് ആക്രമിക്കുന്നതെന്നത് എസ്‌എസ് കലാ മന്ദിർ റോഡിൽ ഗായത്രി പറഞ്ഞു. ഇവരുടെ കഴുത്തിൽ സാരമായ പരിക്കേറ്റിരുന്നു.