കേരളം

kerala

ETV Bharat / state

പെറ്റമ്മയെ വെട്ടിക്കൊല്ലുന്ന മക്കള്‍; കേരളത്തില്‍ പിടിമുറുക്കുന്ന ലഹരി, ഒളിഞ്ഞിരിക്കുന്നത് ഇനിയും എത്ര ആഷിഖുമാര്‍? - USE OF DRUG AND AFTER EFFECTS

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' എന്നായിരുന്നു ആഷിഖിന്‍റെ മൊഴി

SON KILLED MOTHER IN CALICUT  DRUG USE IN KERALA  HOW DRUG MAKES MAD  മകൻ മാതാവിനെ വെട്ടിക്കൊന്നു
Representative Image (Etv Bharat)

By ETV Bharat Kerala Team

Published : Jan 19, 2025, 12:34 PM IST

കോഴിക്കോട് താമരശേരിയില്‍ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. ജന്മം കൊടുത്തതിന് മാതാവിന് മകൻ നല്‍കിയ ശിക്ഷയായിരുന്നു മരണം. കൊലപാതകത്തിന് ശേഷം ആഷിഖ് പൊലീസിന് നല്‍കിയ മൊഴിയും ലഹരിക്ക് അടിമപ്പെട്ടവന്‍റെ ഭയാനകമായ ചിന്തയെ വെളിപ്പെടുത്തുന്നു.

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' എന്നായിരുന്നു ആഷിഖിന്‍റെ മൊഴി. ഈ കൊലപാതകത്തിന് പിന്നാലെ കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ചും കുറ്റകൃത്യങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ലഹരിക്കെതിരെ ഒന്നിച്ചിറങ്ങണമെന്ന സോഷ്യല്‍ മീഡിയ

'ബോബി ചെമ്മണ്ണൂരിനും, സമാധിക്കും പിറകെ അല്ല മലയാളികള്‍ പോകേണ്ടെത്, കേരളത്തിലെ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം, സമൂഹത്തിലെ എല്ലാവരും ലഹരിയെന്ന വിപത്തിനെ തടയാൻ മുന്നിട്ടിറങ്ങണം' എന്നുമുള്ള ഒരു കമന്‍റ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ കാലത്ത് ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഉണ്ടെന്നും, ഇത്തരം സിനിമകള്‍ നിരോധിക്കാൻ അധികൃതര്‍ തയ്യാറാകണമെന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാടിനെ നടുക്കിയ ഈ കൊലപാതകം ഇനിയും നിരവധി ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തു. 10 മാസം ഗര്‍ഭം ധരിച്ച് തന്‍റെ മകനെ പ്രസവിച്ച ഒര അമ്മയ്‌ക്ക് മകൻ നല്‍കിയ ശിക്ഷ മരണമാണെങ്കില്‍ അവൻ എത്രത്തോളം മയക്കുമരുന്നിന് അടിമപ്പെട്ടിരിക്കുന്നുവെന്ന ഭയാനകരമായ ഒരു സാഹചര്യം ഇതിനുപിന്നിലുണ്ട്.

കേരളത്തിലെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ചും ജാഗ്രത പാലിക്കേണ്ടതുണ്ട്, ആഷിഖുമാര്‍ ഇനിയും പിറവിയെടുക്കാൻ സാധ്യതയുണ്ടെന്ന തരത്തിലും നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ ആശങ്ക പങ്കുവയ്‌ക്കുന്നത്. ലഹരി ഉപയോഗം തടയാൻ സര്‍ക്കാരും യുവാക്കളും സമൂഹം ഒന്നിച്ച് ഇറങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

എങ്ങനെയാണ് ആഷിഖ് മാതാവിനെ കൊലപ്പെടുത്തിയത്?

കഴിഞ്ഞ ദിവസം (ജനുവരി 18) ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അടിവാരം മുപ്പത് ഏക്കർ കായിക്കലിൽ സുബൈദ (51) സഹോദരി ഷക്കീലയുടെ ചോയിയോടുള്ള വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ബ്രെയിൻ ട്യൂമർ ശസ്‌ത്രക്രിയ കഴിഞ്ഞ് ഏറെ നാളായി ഇവർ കിടപ്പിലായിരുന്നു. ശരീരം തളര്‍ന്ന് കിടപ്പിലായ സുബൈദയുടെ ഏക മകനാണ് ആഷിഖ് (25).

കൊല്ലപ്പെട്ട സുബൈദ (Etv Bharat)

6 മാസമായി ബെംഗളൂരുവിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ കഴിയുകയായിരുന്നു ആഷിഖ്. ഡിഅഡിക്ഷൻ കേന്ദ്രത്തിലായിരുന്ന ആഷിഖ് ഒരാഴ്‌ച മുമ്പാണ് മാതാവിനെ കാണാൻ നാട്ടില്‍ എത്തിയത്. സുബൈദയുടെ സഹോദരി ഷക്കീല ജോലിക്ക് പോയ സമയത്താണ് ആഷിഖ് വീട്ടിലെത്തിയത്.

തുടര്‍ന്ന് നേരെ അയൽവീട്ടിലേക്ക് പോയ ആഷിഖ് തേങ്ങാ പൊളിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങി. ഇതുഉപയോഗിച്ച് മാതാവിന്‍റെ കഴുത്തിനും മുഖത്തും മകൻ വെട്ടുകയായിരുന്നു.

നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ ഡൈനിങ് ഹാളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സുബൈദയെയാണ് കണ്ടത്. സുബൈദ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം എങ്ങുംപോകാതെ ആഷിഖ് വീടിനുള്ളിൽ തന്നെ ഒളിച്ചിരുന്നു. നാട്ടുകാര്‍ പോയെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തന്നെ ആഷിഖിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല.

എങ്ങനെയാണ് ആഷിഖ് ലഹരിക്ക് അടിമപ്പെട്ടത്?

പ്ലസ്‌ ടു വിദ്യാഭ്യാസത്തിന് ശേഷമാണ് 25കാരനായ ആഷിഖ് ലഹരിക്ക് അടിമപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പ്ലസ്‌ ടുവിന് ശേഷം ഓട്ടോ മൊബൈല്‍ പഠിക്കാനായി ആഷിഖ് ബെംഗളൂരുവിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഉണ്ടായ കൂട്ടുകെട്ടില്‍ നിന്നാണ് ആഷിക്ക് ലഹരിക്ക് അടിമയായതെന്നും മാരക ലഹരിയാണ് അവൻ ഉപയോഗിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

"ഇതിനു മുമ്പും ആഷിഖ് മാതാവിനെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു, തുടര്‍ന്ന് ഞങ്ങള്‍ അവനെ ഡിഅഡിക്ഷൻ സെന്‍ററിലേക്ക് കൊണ്ടുപോകുകയായിരുന്നു," എന്ന് നാട്ടിലെ ഒരു ലഹരി വിരുദ്ധ പ്രവര്‍ത്തകൻ വ്യക്തമാക്കി.

ഡിഅഡിക്ഷൻ സെന്‍ററില്‍ പോകുമ്പോള്‍ മാറ്റം ഉണ്ടാകാറുണ്ടെന്നും പിന്നീട് പഴയ കൂട്ടുകെട്ടിലേക്ക് പോകുമ്പോള്‍ വീണ്ടും ലഹരിക്ക് അടിമയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ ലഹരിക്ക് അടിമപ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇനിയും ഉണ്ടെന്നും ലഹരി വിരുദ്ധ പ്രവര്‍ത്തൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read Also:കേരളത്തിൽ ലഹരി പിടിമുറുക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ABOUT THE AUTHOR

...view details