കോഴിക്കോട് : ഓമശ്ശേരിയിൽ പത്ത് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് ആണ് മരിച്ചത്. കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് സംശയം.
ഓമശ്ശേരിയിൽ 10 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു - Drowned Death In Omassery - DROWNED DEATH IN OMASSERY
കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം

DROWNED DEATH IN OMASSERY (ETV Bharat)
Published : May 29, 2024, 9:47 AM IST
ഇന്നലെ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : റഹ്മത്ത്, സഹോദരങ്ങൾ : അൻഷാ ഫാത്തിമ, ആയിഷ ഫർവിൻ,സല്ല മഹ്റിൻ.
ALSO READ:കാസര്‍കോട് കോഴിയെ രക്ഷിക്കവെ കിണറ്റില്‍ വീണ യുവാവും പുഴയില്‍ ഒഴുക്കില്‍പ്പെട്ട 14-കാരനും മരിച്ചു