ഇടുക്കി: ഉടുമ്പൻചോല പഞ്ചായത്തിൽ ഇരട്ട വോട്ട് കണ്ടെത്തിയത് അതീവ ഗുരുതരമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. സിപിഎം ആസൂത്രിതമായി ചെയ്‌ത കാര്യമാണ് ഇത്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ മുൻപും സിപിഎം ഇത്തരത്തിൽ ശ്രമം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപ്പെടണമെന്നും ഡീൻ ആവശ്യപ്പെട്ടു.
ഉടുമ്പൻചോലയിലെ ഇരട്ട വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപ്പെടണമെന്ന് ഡീൻ കുര്യാക്കോസ് - CPM PLANNED DOUBLE VOTE - CPM PLANNED DOUBLE VOTE
ഉടുമ്പന്‍ചോല പഞ്ചായത്തില്‍ ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ്.
Udumbanchola Panchyath Double Vote: CPM planned, Dean Kuriakose
Published : Mar 30, 2024, 7:53 PM IST
മറ്റു സംസ്ഥാനങ്ങളിൽ വോട്ട് ഉള്ളവർക്ക് ഇവിടെയും വോട്ട് ഉണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പ്രവൃത്തികൾ ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതി റിപ്പോർട്ട് കിട്ടിയാലുടൻ തന്നെ മറ്റു നടപടികൾ തീരുമാനിക്കുമെന്നും ഡീൻ പറഞ്ഞു.