തിരുവനന്തപുരം:ഭക്ഷ്യവസ്‌തുക്കൾ പൊതിയാൻ ഉപയോഗിക്കുന്ന പായ്ക്കിങ് വസ്‌തുക്കൾ സംബന്ധിച്ച് ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഭക്ഷ്യവസ്‌തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുത് എന്നതാണ് പ്രധാന നിര്‍ദേശം. പത്രക്കടലാസ് പോലെയുളള ഫുഡ് ഗ്രേഡ് അല്ലാത്ത പായ്ക്കിങ് വസ്‌തുക്കൾ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ലെഡ് പോലെയുള്ള രാസവസ്‌തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരും. മാത്രല്ല രോഗവാഹികളായ സൂക്ഷമജീവികൾ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും.
ഭക്ഷ്യവസ്‌തുക്കൾ പത്രക്കടലാസുകളില്‍ പൊതിയുന്നവര്‍ സൂക്ഷിക്കുക; വിലക്കേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്
ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകൾ ഉപയോഗിക്കാനും നിര്‍ദേശം.
Representative Image (ETV Bharat)
Published : 8 hours ago
പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകൾ ഉപയോഗിക്കരുത് എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും സുരക്ഷിതവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ മാർഗങ്ങൾ സ്വീകരിക്കണം. ഇതിനായി ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകൾ ഉപയോഗിക്കണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണർ അറിയിച്ചു.
Also Read:മിക്‌സ്‌ചര്‍ 'കളറാക്കി'; വില്‍പ്പന നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്