എറണാകുളം: യുവ തിരക്കഥാകൃത്തിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടി സംവിധായകൻ വികെ പ്രകാശ് ഹൈക്കോടതിയിൽ. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രകാശ് കോടതിയെ സമീപിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും വി കെ പ്രകാശ് മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു.
തിരക്കഥാകൃത്തിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതി; മുന്‍ജാമ്യം തേടി വികെ പ്രകാശ് ഹൈക്കോടതിയില്‍ - Vk Prakash seeks anticipatory bail - VK PRAKASH SEEKS ANTICIPATORY BAIL
ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വികെ പ്രകാശ്. പരാതിക്കാരി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്നും ഹര്‍ജിയില്‍ പറയുന്നു.

Published : Aug 28, 2024, 10:52 PM IST
ചലച്ചിത്ര മേഖലയിലെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളെ തുടർന്നുള്ള ആദ്യ മുൻകൂർ ജാമ്യ ഹർജിയാണ് വികെ പ്രകാശിൻ്റേത്. കഥ കേള്‍ക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു എറണാകുളം സ്വദേശിനിയായ യുവ കഥാകൃത്തിൻ്റെ വെളിപ്പെടുത്തൽ. രണ്ട് വർഷം മുമ്പ് കൊല്ലത്തെ ഹോട്ടൽ മുറിയിൽ വച്ചായിരുന്നു അതിക്രമം. സംഭവം ഒതുക്കിത്തീർക്കുവാൻ 10,000 രൂപയും നല്‍കിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
Also Read:മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെയുള്ള ലൈംഗികാരോപണം; നടിയുടെ മൊഴി രേഖപ്പെടുത്തി