കേരളം

kerala

ETV Bharat / state

ക്ഷേത്രങ്ങളില്‍ ഇ-കാണിക്ക അര്‍പ്പിക്കാം; ഡിജിറ്റല്‍വത്‌കരണത്തിനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ - DIGITALIZATION IN TEMPLES - DIGITALIZATION IN TEMPLES

ക്ഷേത്രങ്ങളിൽ ഇ -കാണിക്ക സംവിധാനം കൊണ്ടുവരുമെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് പി പ്രശാന്ത്. ആദ്യ ഘട്ടത്തിൽ 27 പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ സംവിധാനം നടപ്പിലാക്കും. 1250 ഓളം ക്ഷേത്രങ്ങളിലും ഡിജിറ്റൽവത്കരണം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

TRAVANCORE DEVASWOM BOARD  തിരുവിതാംകൂർ ദേവസ്വം ബോർഡ്‌  ക്ഷേത്രങ്ങളില്‍ ഇ കാണിക്ക സംവിധാനം  DIGITALIZATION IN DEVASWOM BOARD
PS Prasanth (Devaswom Board President) (ETV Bharat)

By ETV Bharat Kerala Team

Published : Aug 14, 2024, 7:01 PM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ഇ-കാണിയ്ക്ക‌ സംവിധാനം വരുന്നു. ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സമ്പൂർണ ഡിജിറ്റൽവത്കരണത്തിൻ്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. തിരുവനന്തപുരത്ത് ദേവസ്വം ബോർഡ്‌ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐടി വിദഗ്‌ധൻ ഡോ.വിനോദ് ഭട്ടതിരിയുടെ നേതൃത്വത്തിൽ ഒരു വർഷത്തിനകം ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഭരണ തലത്തിൽ ഇ-ഗവേണൻസ്, ഇ ഫയലിങ്, പ്രൈസ് സോഫ്റ്റ്‌വെയർ സൗകര്യങ്ങളും ക്ഷേത്രങ്ങളിൽ യുപിഐ, എടിഎം കാർഡ് ഉപയോഗിച്ചുള്ള പിഒഎസ് പെയ്മെൻ്റ് സംവിധാനങ്ങളുമാണ് നടപ്പിലാക്കുന്നത്. ഒരു വർഷത്തിനകം മുഴുവൻ ക്ഷേത്രങ്ങളിലും ഇത് നടപ്പിലാക്കും. വിനോദ് ഭട്ടതിരിപ്പാട് പ്രധാന അഡ്വൈസറായ വിദഗ്‌ധ സമിതി ഇതിനായി ജീവനക്കാർക്ക് പരിശീലനം നൽകി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ആദ്യ ഘട്ടത്തിൽ 27 പ്രധാന ക്ഷേത്രങ്ങളിൽ ഡിജിറ്റലൈസെഷൻ പൂർത്തിയാക്കും. തുടർന്ന് ദേവസ്വം ബോർഡിന് കീഴിലുള്ള 1250 ഓളം ക്ഷേത്രങ്ങളും ഡിജിറ്റൽവത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അരവണയ്ക്കായി പുതിയ ക്യാൻ ഫാക്‌ടറി:അരവണയ്ക്കായി പുതിയ ക്യാൻ ഫാക്‌ടറി നിലയ്ക്കലിൽ സ്ഥാപിക്കുമെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. സെപ്റ്റംബർ അവസാനം ഇതിനായി എക്‌സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ്‌ ക്ഷണിക്കും. സഞ്ചാര സൗകര്യം കണക്കിലെടുത്താണ് നിലയ്ക്കലിൽ ഫാക്‌ടറി സ്ഥാപിക്കുന്നത്. പദ്ധതിക്ക് ഡിപിആർ തയ്യാറായിട്ടില്ല. എന്നാൽ കോടതിയുടെ സമ്മതം ലഭിച്ചിട്ടുണ്ട്.

വന ഭൂമിയിലാകും ഫാക്‌ടറി നിലവിൽ വരിക. ഇതിന് പകരം വന പരിഹാര ഭൂമിയായി റവന്യൂ വകുപ്പ് ദേവസ്വത്തിന് വേണ്ടി ചിന്നക്കനാലിൽ ഭൂമി നൽകുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം മണ്ഡലകാല മകര വിളക്ക് നവംബറിൽ ആരംഭിക്കും. ഇതിന് മുന്നോടിയായി അപ്പം അരവണ ലേല നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്നും പ്രശാന്ത് വ്യക്തമാക്കി.

Also Read:നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് പൂർണമായും ഒഴിവാക്കും; തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്

ABOUT THE AUTHOR

...view details