കാസർകോട്: പൈക്ക ഗ്രാമത്തിൽ ഇപ്പോൾ ചർച്ചാവിഷയം ഒരു വാഴ കുലച്ചതാണ്. ഒരു വാഴ കുലച്ചാൽ എന്താണ് ഇത്ര സംഭവം എന്ന് ചോദിച്ചാൽ കാരണമുണ്ട്. കുല ഉണ്ടായത് വാഴയുടെ നടുവിലാണ്. വേണമെങ്കിൽ ചക്ക മാത്രമല്ല വാഴയും എവിടെ വേണേലും കുലയ്ക്കും. ചെങ്കള ഗ്രാമഞ്ചായത്ത് കീഴിൽ പൈക്ക ഇത്തിരടി ഗോപാലന്‍റെ വീട്ടിലാണ് ഈ അത്ഭുത പ്രതിഭാസം.
ഉപകാരമില്ലാത്തവരെ വാഴയോട് ഉപമിക്കല്ലേ; ഈ വാഴ ഒരു ഒന്നൊന്നര വാഴയാണ് - VARIETY BANANA TREE - VARIETY BANANA TREE
കാസർകോട്ട് രോഗബാധയെത്തുടർന്ന് നടുഭാഗം വെട്ടിമാറ്റിയ വാഴ കുലച്ചത് വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി.
Published : May 28, 2024, 10:26 PM IST
|Updated : May 28, 2024, 10:58 PM IST
രോഗബാധയെ തുടർന്ന് വാഴ നടുഭാഗത്ത് വച്ചു വെട്ടിയിരുന്നു. കഴിഞ്ഞ ദിവസം നോക്കിയപ്പോഴാണ് വെട്ടിയ ഭാഗത്തിന് മുകളിലായി കുലച്ചത് ശ്രദ്ധയിൽപ്പെട്ടത്. 10 ദിവസംകൊണ്ട് കൂമ്പും കായയും പുറത്ത് വന്നു. വാഴ കുലച്ചത് വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി. നാട്ടിൽ ഇത് ആദ്യത്തെ കാഴ്‌ചയാണ്. ഇതോടെ നിരവധി പേർ ഈ കൗതുകം കാണാൻ എത്തുന്നുണ്ട്.
Also Read : 'വാഴയിലയില്‍ വിജയവഴി' കണ്ടെത്തി കടമ്പേരി ഹരിദാസൻ...ഇവിടെ കൃഷി ആവേശമാണ്...