കേരളം

kerala

ETV Bharat / state

രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ - ഡയാലിസിസ് യൂണിറ്റ്

വൃക്ക രോഗങ്ങളിൽ വലയുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസം പകരനായി ഹീമോ ഡയാലിസിസും, പെരട്ടോണിയൽ ഡയാലിസിസും, റീനൽ ട്രാൻസ്പ്ലാന്റേഷനും സാധ്യമാകുന്ന ഒരു സമഗ്ര നേഫ്രോളജി പാക്കേജാണ് എറണാകുളം ജനറൽ ആശുപത്രിയിൽ യാഥാർത്ഥ്യമായിരിക്കുന്നത്

Largest dialysis center now at Ernakulam General Hospital
Largest dialysis center now at Ernakulam General Hospital

By ETV Bharat Kerala Team

Published : Jan 19, 2024, 11:29 PM IST

എറണാകുളം: സർക്കാർ - സ്വകാര്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 54 ഡയാലിസിസ് മെഷീനുകൾ, 54 കൗചുകൾ, മൾട്ടിപാരമീറ്ററുകൾ, ആറ് നഴ്സിങ്ങ് സ്റ്റേഷനുകൾ മൂന്ന് ഹെൽപ്പ് ഡസ്കുകൾ, 12 സ്ക്രബ്ബ് ഏരിയ, 300 ഡയലൈസറുകൾ തുടങ്ങിയ സൗകര്യങ്ങളാണ് മൂന്ന് നിലകളുള്ള ഡയാലിസിസ് സെന്‍ററിലുള്ളത്.

രോഗികളുടെ മാനസിക ഉല്ലാസത്തിനായി 18 ടിവികൾ, സ്റ്റോറുകൾ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. 2017- 18 കാലയളവിൽ ഹൈബി ഈഡൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ, ആശുപത്രി വികസന സമിതി ഫണ്ട്, സി.എസ്.ആർ.ഫണ്ട് എന്നിവ ഉപയോഗിച്ചുകൊണ്ട് എട്ട് കോടി രൂപ ചെലവഴിച്ച് പുതിയ ഡയാലിസിസ് ബ്ലോക്കിന്‍റെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ

വൃക്ക രോഗങ്ങളിൽ വലയുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസം പകരനായി ഹീമോ ഡയാലിസിസും, പെരട്ടോണിയൽ ഡയാലിസിസും, റീനൽ ട്രാൻസ്പ്ലാന്റേഷനും സാധ്യമാകുന്ന ഒരു സമഗ്ര നേഫ്രോളജി പാക്കേജാണ് ജനറൽ ആശുപത്രിയിൽ യാഥാർത്ഥ്യമായിരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 162 പേർക്ക് ഒരു ദിവസം ഹീമോ ഡയാലിസിസിന് വിധേയരാവാം. ഇത്രയധികം പേർക്ക് ഒരേ സമയം ഡയാലിസിസിന് അവസരം ലഭിക്കുന്നതാണ് എറണാകുളം ജനറല്‍ ആ ശുപത്രി ഡയാലിസിസ് സെന്‍ററിന്‍റെ പ്രത്യേകത. ഇതിനകം ഹൃദയം ശസ്ത്രക്രിയ, വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി ശ്രദ്ധേയമായ ജില്ലാതലത്തിലുള്ള സർക്കാർ ആതുരാലയമാണ് എറണാകുളം ജനറലാശുപത്രി.

കാർഡിയോളജി ഉൾപ്പെടെ ഏഴ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, രണ്ട് കാത്ത് ലാബ് , എൻ.എ.ബി.എച്ച്. അംഗീകാരം തുടങ്ങിയ നിരവധി സവിശേഷതകൾ എറണാകുളം ജനറല്‍ ആശുപത്രിയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.

ഇന്ത്യയില്‍ ആദ്യമായി ജില്ല ജനറല്‍ ആശുപത്രി വിഭാഗത്തില്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയും, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റും സജ്ജമായതോടെ നേട്ടങ്ങളുടെ കാര്യത്തിൽ ഒരു പിടി മുന്നിൽ നിൽക്കുകയാണ് കൊച്ചിയിലെ ഈ സർക്കാർ ആതുരാലയം.

ABOUT THE AUTHOR

...view details