തിരുവനന്തപുരം:ഡിജിപി ഡോ. സഞ്ജീബ് കുമാർ പട്ജോഷി ഡിസംബർ 31ന് (ചൊവ്വാഴ്‌ച) സർവീസിൽ നിന്ന് വിരമിക്കും. നിലവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ സേവനം അനുഷ്‌ഠിക്കുന്ന ഒഡീഷ സ്വദേശിയായ ഡോ. സഞ്ജീബ് കുമാർ പട്ജോഷി 1991 ബാച്ച് ഐപിഎസ് ഓഫീസറാണ്.
ഒഡീഷയിലെ ഗവണ്മെന്‍റ് സംബൽപ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി, ഐഐഎം ബാംഗ്ലൂർ, യുഎസ്എയിലെ സിറാക്യൂസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് എംബിഎ, കാൺപൂർ ഐഐടിയിൽ നിന്ന് എം. ടെക് എന്നിവ നേടിയ ശേഷമാണ് അദ്ദേഹം സിവിൽ സർവീസിൽ പ്രവേശിച്ചത്. സിവിൽ സർവീസ് പ്രവേശനത്തിന് മുൻപ് റെയിൽവേയിലും ഇന്ത്യൻ എഞ്ചിനീയറിങ് സർവീസിലും അദ്ദേഹം സേവനമനുഷ്‌ഠിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇരിഞ്ഞാലക്കുട എഎസ്‌പി, കൊച്ചിയിൽ ജോയിന്‍റ് കമ്മീഷണർ, കെഎപി 2, എസ്ആർഎഎഫ് എന്നിവിടങ്ങളിൽ കമാന്‍ഡന്‍റ് പാലക്കാട്, കൊല്ലം ജില്ലകളിൽ എസ്‌പി, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ, പൊലീസ് ആസ്ഥാനത്ത് സ്പെഷ്യൽ സെൽ, ടെലികമ്യൂണിക്കേഷൻ എന്നിവിടങ്ങളിൽ എസ്‌പി, ഗവർണറുടെ എഡിസി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.