കേരളം

kerala

ETV Bharat / state

വിട പറഞ്ഞത് മലയാളികളുടെ എല്ലാം അമ്മയായി മാറിയ അതുല്യ അഭിനേത്രി: കവിയൂർ പൊന്നമ്മയെ അനുസ്‌മരിച്ച് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ - Deputy Speaker On Kaviyoor Ponnamma - DEPUTY SPEAKER ON KAVIYOOR PONNAMMA

മലയാള സിനിമ താരം കവിയൂർ പൊന്നമ്മയെ അനുസ്‌മരിച്ച് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. മലയാളികളുടെ എല്ലാം അമ്മയായി മാറിയ അതുല്യ അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ എന്ന് ഡെപ്യൂട്ടി സ്‌പീക്കർ പറഞ്ഞു. മലയാള സിനിമയിൽ പകരം വയ്ക്കാൻ പറ്റാത്ത അഭിനേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CHITTAYAM GOPAKUMAR  KAVIYOOR PONNAMMA  കവിയൂർ പൊന്നമ്മ മരണം  KAVIYOOR PONNAMMA DEATH CONDOLENCE
Chittayam Gopakumar, Kaviyoor Ponnamma (ETV Bharat)

By ETV Bharat Kerala Team

Published : Sep 21, 2024, 8:18 AM IST

Updated : Sep 21, 2024, 8:24 AM IST

ചിറ്റയം ഗോപകുമാർ മാധ്യമങ്ങളോട് (ETV Bharat)

പത്തനംതിട്ട : മലയാള സിനിമയിലെ അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ എല്ലാം അമ്മയായി മാറിയ അതുല്യ അഭിനേത്രിയെയാണ് കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ട്ടമായിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. മലയാള സിനിമയിൽ പകരം വയ്ക്കാൻ പറ്റാത്ത ഒരു അഭിനേതാവ് കൂടിയാണ് കവിയൂർ പൊന്നമ്മ. ഏത് വേഷവും അനായാസം അഭിനയിക്കാൻ കഴിയുന്ന കവിയൂർ പൊന്നമ്മ ഒരു പക്ഷേ ഏറ്റവും കൂടുതൽ വേഷം ചെയ്‌തത് അമ്മയായിട്ടാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കുടുംബ ബന്ധങ്ങളിൽ ഒരമ്മ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് സിനിമ അഭിനയത്തിലൂടെ നമുക്ക് കാണിച്ചു തന്ന അതുല്യ പ്രതിഭയാണ് കവിയൂർ പൊന്നമ്മ. വളരെ ലളിതമായ ജീവിത രീതിയും സംഭാഷണ ചാതുരിയും കൊണ്ട് മലയാളികളുടെ മനസിൽ ഒരിക്കലും മായിക്കാൻ കഴിയാത്ത നക്ഷത്രം പോലെ തിളങ്ങി നിൽക്കുകയാണ് കവിയൂർ പൊന്നമ്മയെന്നും ഡെപ്യൂട്ടി സ്‌പീക്കർ അനുസ്‌മരിച്ചു.

Also Read:നടി കവിയൂര്‍ പൊന്നമ്മ അരങ്ങൊഴിഞ്ഞു; വിടവാങ്ങിയത് മലയാളത്തിന്‍റെ അമ്മ മുഖം

Last Updated : Sep 21, 2024, 8:24 AM IST

ABOUT THE AUTHOR

...view details