കേരളം

kerala

ETV Bharat / state

കേരളത്തിൽ ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം 15 ൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു; മോട്ടോർ വാഹനവകുപ്പ്

22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ ഇലക്ട്രിക്കൽ ആയോ / എല്‍പിജി ആയോ / സിഎന്‍ജി ആയോ / എല്‍എന്‍ജി ആയോ മാറ്റിയാൽ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്

Department of Motor Vehicles  Age Of Diesel Autorickshaws  Autorickshaws Operated In Kerala  ഡീസൽ ഓട്ടോറിക്ഷ  മോട്ടോർ വാഹനവകുപ്പ്
Department of Motor Vehicles

By ETV Bharat Kerala Team

Published : Feb 20, 2024, 10:42 PM IST

തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു. സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം) ഇലക്ട്രിക്കൽ ആയോ / എല്‍പിജി ആയോ / സിഎന്‍ജി ആയോ / എല്‍എന്‍ജി ആയോ മാറ്റിയാൽ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി.

നേരത്തെ ഇത് 15 വർഷം ആയിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഗുഡ്‌സ്‌ വാഹനങ്ങൾ ഈ നിയമപരിധിയിൽ ഉൾപ്പെട്ടിരുന്നില്ല ഫിറ്റ്നസ് അനുസരിച്ച് സർവ്വീസ് നടത്താമെന്നും അവർ അറിയിച്ചു.

'കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു. 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം ) ഇലക്ട്രിക്കൽ ആയോ / എല്‍പിജി ആയോ / സിഎന്‍ജി ആയോ / എല്‍എന്‍ജി ആയോ മാറ്റിയാൽ മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ ഇത് 15 വർഷം ആയിരുന്നു', ഇത്തരത്തിലായിരുന്നു മോട്ടോർ വാഹനവകുപ്പ് ഫേസ്ബുക്കിൽ കുറിച്ചത്.

ABOUT THE AUTHOR

...view details