കേരളം

kerala

ETV Bharat / state

സജി മഞ്ഞക്കടമ്പിലിനെതിരെ അപകീർത്തി പ്രസ്‌താവന, പാർട്ടി പുറത്താക്കിയ വ്യക്തിയെന്ന്‌ അജിത് മുതിര മല

സജി മഞ്ഞക്കടമ്പിലിനെതിരെ പ്രസ്‌താവന നടത്തിയത് യൂത്ത് ഫ്രണ്ട് (എൽ) പുറത്താക്കിയ വ്യക്തി, പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ യുഡിഎഫ്‌ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട ചുവരെഴുത്ത് മായ്ച്ചു.

saji manjakadambil statement  Defamatory statement  സജി മഞ്ഞക്കടമ്പിലിനെതിരെ അപകീർത്തി  യൂത്ത് ഫ്രണ്ട്  യുഡിഎഫ്‌ ചുവരെഴുത്ത് മായ്ച്ചു
saji manjakadambil

By ETV Bharat Kerala Team

Published : Jan 29, 2024, 4:55 PM IST

അപകീർത്തി പ്രസ്‌താവന, യുഡിഎഫ്‌ ചുവരെഴുത്ത്

കോട്ടയം: സജി മഞ്ഞക്കടമ്പിലിനെതിരായി പ്രസ്‌താവന നടത്തിയത് യൂത്ത് ഫ്രണ്ട് എൽ നിന്നു പുറത്താക്കപ്പെട്ട വ്യക്തിയാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല വ്യക്തമാക്കി. പ്രസ്‌താവനയുമായി യൂത്ത് ഫ്രണ്ടിന് യാതൊരു ബന്ധമില്ലയെന്നും മുതിരമല പറഞ്ഞു.

പാര്‍ലമെന്‍റ്‌ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന്‌ യൂത്ത്‌ ഫ്രണ്ടിന്‍റെ പേരില്‍ മജീബ്‌ കൊച്ചുമലയിലാണ്‌ ആരോപണമുയര്‍ത്തിയത്‌. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മജീബിനെ യൂത്ത്‌ ഫ്രണ്ടിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ കോട്ടയം പാർലമെൻ്റ്‌ സീറ്റിൽ മത്സരിക്കാൻ സജി മഞ്ഞക്കടമ്പിൽ അർഹനാണെന്നും സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.

സജിയെ അപകീർത്തി പെടുത്തിയ പ്രസ്‌താവന നടത്തിയ വ്യക്തിയെ രണ്ട്‌ വർഷം മുൻപ് പാർട്ടി പുറത്താക്കിയതാണ്. പാർട്ടി ചെയർമാൻ തീരുമാനിക്കുന്നയാൾ സ്ഥാനാർത്ഥിയാകുമെന്നും അവർക്ക് യൂത്ത് ഫ്രണ്ട് പൂർണ്ണ പിന്തുണ നൽകുമെന്നും മുതിരമല പറഞ്ഞു.

യുഡിഎഫിൻ്റെ ചുവരെഴുത്ത് മായ്ച്ചു: കോട്ടയം അടിച്ചിറയിൽ യുഡിഎഫിൻ്റെ ചുവരെഴുത്ത് മായ്ച്ചു. യുഡിഎഫ്‌ സ്ഥാനാർത്ഥിക്കായി തോമസ് ചാഴിക്കാടൻ്റെ ബന്ധുവിൻ്റെ സ്ഥലത്തെ ചുമരെഴുത്താണ്‌ മായ്‌ച്ചത്‌. പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ യുഡിഎഫ്‌ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥിയുടെ പേരെഴുതാതെയുള്ള ചുവരെഴുത്താണ് മായ്ച്ചത്.

അടിചിറയിൽ യുഡിഎഫ്‌ സ്ഥാനാർഫിക്കായി തോമസ് ചാഴിക്കാടൻ്റെ അനിയൻ്റെ സ്ഥലത്തെ ചുമരിലാണ് ഞായറാഴ്ച്ച യുഡിഎഫ്‌ ചുവരെഴുത്ത് നടത്തിയത്. എല്‍ഡിഎഫ്‌ ചുവരെഴുത്ത് മായ്ച്ചു, കലക്‌ടർക്ക് പരാതി നൽകി.

ABOUT THE AUTHOR

...view details