കേരളം

kerala

ETV Bharat / state

'കേരളം അയൽസംസ്ഥാനങ്ങളെ മാതൃകയാക്കണം'; എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി - DEEPA ON HUMAN WILDLIFE CONFLICTS

വന്യമൃഗ ശല്യം പെരുകുമ്പോൾ നിയമഭേദഗതി നടത്തി മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിസംഗത പാലിക്കുകയാണെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു.

DEEPA DAS MUNSHI  HUMAN WILDLIFE CONFLICTS  AICC GENERAL SECRETARY  മനുഷ്യ വന്യമൃഗ സംഘർഷങ്ങൾ
DEEPA DAS MUNSHI (ETV Bharat)

By ETV Bharat Kerala Team

Published : Feb 8, 2025, 8:47 PM IST

കാസർകോട്: അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും തെലങ്കാനയിലും മനുഷ്യ - വന്യമൃഗ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി സ്വീകരിച്ച നടപടികൾ മാതൃകയാക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്‌ മുൻഷി. മനുഷ്യൻ്റെ ആവാസ വ്യവസ്ഥയിൽ കടന്നുകയറുന്ന രീതിയിൽ വന്യമൃഗ ശല്യം പെരുകുമ്പോൾ നിയമഭേദഗതി നടത്തി മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിസംഗത പാലിക്കുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേരളത്തിൻ്റെ മലയോര മേഖലകളിൽ ഭീതിജനകമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പട്ടണ പ്രദേശത്ത് പോലും സ്വൈര്യവിഹാരം നടത്തുകയാണ്. ഇതിനെതിരെയുള്ള ജനവികാരത്തിൻ്റെ പ്രതിഫലനമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ ഉപവാസസമരമെന്നും ദീപാ ദാസ്‌ മുൻഷി കൂട്ടിച്ചേർത്തു.

മനുഷ്യ ജീവനും കൃഷിക്കും ഭീഷണിയായിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് മുളിയാർ, കാറടുക്ക ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ബോവിക്കാനത്ത് നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ദീപാ ദാസ്‌ മുൻഷി. കെപിസിസി സെക്രട്ടറി കെ നീലകണ്‌ഠൻ അധ്യക്ഷത വഹിച്ചു.

Also Read:'ഡൽഹിയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസ്‌'; വിമർശനവുമായി എംവി ഗോവിന്ദൻ

ABOUT THE AUTHOR

...view details