കേരളം

kerala

ETV Bharat / state

നീലേശ്വരം വെടിക്കെട്ട് അപകടം; മരണം ആറായി - DEATH TOLL RAISES NILESWARAM BLAST

നീലേശ്വരം സ്വദേശിയായ പത്മനാഭനാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

NILESWARAM BLAST DEATH  NILESWARAM FIREWORKS ACCIDENT  നീലേശ്വരം വെടിക്കെട്ട് അപകടം  LATEST NEWS IN MALAYALAM
Padmanabhan (ETV Bharat)

By ETV Bharat Kerala Team

Published : Nov 14, 2024, 8:10 PM IST

കാസർകോട്:നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശിയായ പത്മനാഭനാണ് (75) ഇന്ന് (നവംബർ 14) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു അപകടമുണ്ടായത്. തെയ്യത്തിന്‍റെ പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്ര മതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ്, കിണാവൂര്‍ സ്വദേശി രതീഷ് എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റുള്ളവർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. പരിക്കേറ്റ 38 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 6 പേർ ഇപ്പോഴും തീവ്ര പരിചരണം വിഭാഗത്തിലാണ്. ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്‌സ്‌റ്റന്‍സ് ആക്‌ട്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Also Read:ട്രാക്കിലെ മൃതദേഹങ്ങൾ നീക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു; പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈയറ്റു

ABOUT THE AUTHOR

...view details