കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ പ്രതികരിച്ച് പ്രോസിക്യൂഷൻ. കേരളം അങ്ങോളം ഇങ്ങോളം ചര്‍ച്ച ചെയ്‌ത കേസ് എന്ന നിലയില്‍, ഒരു പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ തനിക്ക് പറയാനുള്ളത് സര്‍ക്കാരും പൊലീസും പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് പ്രതികരിച്ചു.
ഈ വിഷയത്തില്‍ പല സംശയങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും അതിലൊരു യഥാര്‍ഥ്യവും ഇല്ലെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ദിവ്യയുടെ ഹര്‍ജി തള്ളിയതോടെ പ്രോസിക്യൂഷനും സര്‍ക്കാരും നവീന്‍റെ കുടുംബത്തിനൊപ്പമാണെന്ന് തെളിയിക്കാൻ സാധിച്ചു. നവീൻ ബാബുവിന്‍റെ കുടുംബത്തിന് നല്‍കിയ വാക്കുപാലിച്ചു. തുടർനടപടികൾ അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. അതില്‍ തങ്ങള്‍ക്ക് റോള്‍ ഇല്ലെന്നും നിലവില്‍ പിപി ദിവ്യയുടെ അറസ്റ്റിനു തടസങ്ങൾ ഇല്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്തിന്‍റെ പ്രതികരണം (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നിസാർ അഹമ്മദാണ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഹര്‍ജി തള്ളിയത്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണാക്കുറ്റം നിലനിൽക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതി ദിവ്യയുടെ ഹര്‍ജി തള്ളിയത്. കോടതി നടപടി ആരംഭിച്ച ഉടനെ തന്നെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതായി ജഡ്‌ജി പ്രഖ്യാപിക്കുകയായിരുന്നു.
യാത്രയപ്പ് യോഗത്തിലെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ആത്മഹത്യയ്ക്ക് പ്രേരണയാകുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ദിവ്യ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍, കടുത്ത വൈരാഗ്യം നവീൻ ബാബുവിനോട് ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും കുടുംബം കോടതിയിൽ വാദിച്ചിരുന്നു.
Read Also:പിപി ദിവ്യയ്‌ക്ക് വൻ തിരിച്ചടി; മുൻകൂർ ജാമ്യഹർജി തള്ളി കോടതി