ഇടുക്കി:ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ഡീൻ കുര്യാകോസ്. രാജേന്ദ്രൻ കഴിഞ്ഞ ദിവസം സിപിഎമ്മിലേക്ക് മടങ്ങിയെത്തി എന്ന് കേട്ടതാണ്. ഇപ്പോൾ കേൾക്കുന്നത് ബിജെപിയിലേക്ക് പോയെന്ന്. ഇതിനർത്ഥം ഇന്നത്തെ സിപിഎം നാളത്തെ ബിജെപി ആണെന്നാണ്. ബിജെപി ഒരു പാർട്ടിയെ മുഴുവനായി വിഴുങ്ങിയിട്ടുണ്ടെങ്കിൽ അത് അത് സിപിഎമ്മിനെയാണ് എന്നും ഡീന്‍ വിമര്‍ശിച്ചു.
ബംഗാളിലും ത്രിപുരയിലും അതാണ് കണ്ടത്. കേരളത്തിലും ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം രാജേന്ദ്രനെ സ്വീകരിച്ച എം എം മണി അടക്കമുള്ളവർ മറുപടി പറയണമെന്നും ഡീൻ പറഞ്ഞു.
ജാവദേക്കറുമായി കൂടിക്കാഴ്ച: എസ് രാജേന്ദ്രനന്‍ പ്രകാശ് ജാവദേക്കറുടെ ഡൽഹിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ പാര്‍ട്ടി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയില്ല.