കേരളം

kerala

ETV Bharat / state

കഴക്കൂട്ടത്ത് കാറിനുള്ളിൽ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലീസ് - Dead Body Found In Trivandrum - DEAD BODY FOUND IN TRIVANDRUM

കുളത്തൂരിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ (48) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി  കഴക്കൂട്ടത്ത് കാറിനുളളില്‍ മൃതദേഹം  MAN FOUND DEAD INSIDE CAR TVM  CRIME NEWS TRIVANDRUM
Dead Body Found In Trivandrum (ETV Bharat)

By ETV Bharat Kerala Team

Published : Sep 18, 2024, 2:08 PM IST

കഴക്കൂട്ടത്ത് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി (ETV Bharat)

തിരുവനന്തപുരം : കഴക്കൂട്ടം ദേശീയ പാതയിൽ കുളത്തൂരിന് സമീപം കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ (48) എന്നയാളുടെ മൃതദ്ദേഹമാണ് കാറിന്‍റെ സീറ്റിനടിയിൽ കണ്ടെത്തി. മൃതദ്ദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി തുമ്പ പൊലീസ് അറിയിച്ചു. സർവീസ് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ച് തുടങ്ങിയതോടെ കാൽനട യാത്രക്കാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് തുമ്പ പൊലീസിനെ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ABOUT THE AUTHOR

...view details