എറണാകുളം : ഇരുചക്ര വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിൻ്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത് മോട്ടോർ വാഹന വകുപ്പ്. കൊച്ചി നഗരത്തിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിൻ്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്‌തത്. തിരുവനന്തപുരം സ്വദേശി കിരണിൻ്റെ ലൈസൻസ് മൂന്ന് മാസത്തേയ്ക്കാണ് സസ്‌പെൻഡ് ചെയ്‌തത്.
എണ്ണായിരം രൂപ പിഴയടയ്ക്കാനും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. തീ തുപ്പുന്ന ബൈക്കിൽ കിരൺ നഗരത്തിലൂടെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നിയമ ലംഘനം ബോധ്യമായതോടെയാണ് കർശന നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നത്.