കേരളം

kerala

ETV Bharat / state

'ശോഭ സുരേന്ദ്രൻ തട്ടിപ്പുകാരി'; സിപിഎമ്മിൽ ചേരാന്‍ രണ്ട് തവണ ശ്രമിച്ചതായും ദല്ലാള്‍ നന്ദകുമാര്‍ - Complaint against Sobha surendran - COMPLAINT AGAINST SOBHA SURENDRAN

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഡിജിപ്പ് പരാതി നല്‍കിയെന്ന വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍. ശോഭ തട്ടിപ്പുകാരിയെന്നും ആരോപണം.

SOBHA SURENDRAN  DALLAL NANDAKUMAR  DGP  E P JAYARAJAN
Dallal Nandakumar complained to DGP against Sobha Surendran

By ETV Bharat Kerala Team

Published : Apr 30, 2024, 3:50 PM IST

ശോഭ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകിയതായി ദല്ലാൾ നന്ദകുമാർ

എറണാകുളം: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകിയതായി ദല്ലാൾ ടിജി നന്ദകുമാർ. കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോഭ സുരേന്ദ്രൻ തട്ടിപ്പ്കാരിയാണ്. കെ. സുധാകരനുമായി ഗൂഢാലോചന നടത്തിയാണ് തന്നെയും ഇപി ജയരജനെയും മാധ്യമങ്ങളിലൂടെ അവഹേളിക്കാൻ ശ്രമം നടത്തിയത്.

ഇപി ജയരാജൻ ശോഭ കൂടികാഴ്‌ച ഉണ്ടായിട്ടില്ലെന്നത് ഉറപ്പാണ്. ശോഭ വെറുതെ പറയുകയാണ്. പ്രകാശ് ജാവദേക്കർ -ഇപി കൂടിക്കാഴ്‌ചയിൽ തൃശൂർ സീറ്റിൽ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇപിയുടെ പാർട്ടി മാറ്റം ചർച്ച വിഷയമായിരുന്നില്ല. തൻ്റെ നമ്പർ ബ്ലോക്ക് ചെയ്യാനും താനുമായുള്ള ബന്ധം അവസാനിപ്പിക്കാനുമാണ് പാർട്ടി ഇപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപിക്ക് പാർട്ടി പറഞ്ഞാൽ അല്ല പടച്ചോൻ പറഞ്ഞാലും ബന്ധം അവസാനിപ്പിക്കാൻ പറ്റില്ലന്നും ടിജി നന്ദകുമാർ അവകാശപ്പെട്ടു. ശോഭ സുരേന്ദ്രൻ ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന് വാർത്താസമ്മേളനം നടത്തി പറഞ്ഞതിന് പിന്നാലെ ഇപി ജയരാജനെ വിളിച്ച് ചോദിച്ചതിന് ശേഷമാണ് താൻ വാർത്ത സമ്മേളനം നടത്തിയത്.

പിണറായി വിജയൻ നവകേരള യാത്ര നടന്നപ്പോൾ 2016-ൽ താനുമായി ബന്ധപ്പെട്ടു. അതിന് ശേഷം നടത്തിയ ചില മെസ്സേജുകൾ ഇപ്പോഴും ഫോണിലുണ്ടന്നും ദല്ലാൾ വെളിപ്പെടുത്തി. ആവശ്യമെങ്കിൽ ഇതെല്ലാം പുറത്ത് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ
അപരിചതൻ ആയിരുന്നെങ്കിൽ ഇപിയുടെ മകൻ്റെ ഫ്ലാറ്റിൽ എത്തിയപ്പോ നോക്കി പറഞ്ഞു വിട്ടാൽ പോരായിരുന്നോ. തനിക്ക് എത്തിക്‌സ് ഉള്ളത്കൊണ്ടാണ് ജാവദേക്കർ - ഇപി ജയരാജൻ കൂടികാഴ്‌ച നടന്ന സ്ഥലം പറയാതിരുന്നത്.

പാർട്ടി പ്രവർത്തനം നിർത്തുകയാണെന്ന് ഇപി ജയരാജൻ പറഞ്ഞിരുന്നു. ബിജെപിയുമായി ചർച്ച നടത്തിയ കോൺഗ്രസ്‌ നേതാക്കളുടെ പേര് വെളിപ്പെടുത്തി. അവരൊന്നും മറുപടി പറയുന്നില്ലല്ലോ. ഇതുമായി ബന്ധപ്പെട്ട് ആവർത്തിച്ച് ചോദിക്കുകയാണ്. സുധാകരനും മുരളീധരനും രമേശ്‌ ചെന്നിത്തലയും എന്ത്കൊണ്ട് മറുപടി പറയുന്നില്ലന്നും ടിജി നന്ദകുമാർ ചോദിച്ചു. ശോഭ സുരേന്ദ്രൻ പാർട്ടി വിടാനും സിപിഎമ്മിൽ ചേരാനും രണ്ട് തവണ ശ്രമം നടത്തിയതായും നന്ദകുമാർ ആരോപിച്ചു.
Also Read:ജയരാജനെ തൊട്ടാൽ കൊട്ടാരം കത്തും, യോഗശേഷം അദ്ദേഹം പുറത്തുവന്നത് ക്രിക്കറ്റില്‍ സെഞ്ച്വറിയടിച്ച സന്തോഷത്തോടെ : കെ സുധാകരന്‍

ദല്ലാൾ ടിജി നന്ദകുമാറിൻ്റെ പരാതി
_____________________________

25.04.2024-ന് കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തലേദിവസം മുൻമന്ത്രിയും, ഇടതു മുന്നണി കൺവീനറുമായ ഇപി ജയരാജനെയും എന്നെയും അപമാനിക്കുന്നതിനുവേണ്ടി ഒന്നാം എതിർകക്ഷിയും( ശോഭ സുരേന്ദ്രൻ) ഒന്നാം എതിർകക്ഷിയുടെ സഹായത്തോടെ രണ്ടാം എതിർകക്ഷിയും( കെ. സുധാകരനും) കൂട്ടായി പ്രചരണം നടത്തി. കേരളത്തിലെ ബിജെപി-യുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവ്ദേക്കറും പരാതിക്കാരനായ ഞാനും ചേർന്ന് ഇപി ജയരാജിന്‍റെ മകന്‍റെ ആക്കുളത്തുള്ള ഫ്ളാറ്റിൽ 05.03.2023 ഇ.പി ജയരാജൻ സന്ദർശിച്ചത് അനാവശ്യ വിവാദമാക്കി ഒന്നാം എതിർകക്ഷി മാധ്യമങ്ങൾ വഴിയും മറ്റു രീതിയിലും ഗൂഢാലോചന നടത്തി എന്നെയും ഇ.പി. ജയരാജനേയും സമൂഹമധ്യത്തിൽ അവഹേളിക്കുകയും ചെയ്‌തിട്ടുള്ളതാകുന്നു. ഒന്നാം എതിർകക്ഷിയുടെ സഹായത്തോടെ രണ്ടാം എതിർകക്ഷി നടത്തിയ ഈ ഗൂഢാലോചന IPC120B പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് വിശദമായി ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ABOUT THE AUTHOR

...view details