തീയതി: 24-10-2024 വ്യാഴം
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം:തുലാം
തിഥി:കൃഷ്‌ണ അഷ്‌ടമി
നക്ഷത്രം: പുണർതം
അമൃതകാലം: 09:11 PM മുതല്‍ 10:39 PM വരെ
ദുർമുഹൂർത്തം: 10:14 AM മുതല്‍ 11:02 AM വരെ
രാഹുകാലം: 01:36 PM മുതല്‍ 03:05 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:02 PM
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം ആവേശവും നൽകുന്ന ദിവസമാണ്. എങ്കിലും ഇന്ന് നിങ്ങളുടെ ആരോഗ്യം നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. സമ്മർദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് ആരെയും നിങ്ങൾ കളിയാക്കാൻ ശ്രമിക്കരുത്. ഇന്ന് നിങ്ങൾ ആരുടെയും പ്രവർത്തികൾക്ക് കാരണം കണ്ടെത്താൻ ശ്രമിക്കരുത്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം.
കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും നൽകുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം കൈവരും. സ്‌ത്രീകൾ ഒരൽപം സൂക്ഷിക്കണം. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് സഹായിക്കും.
തുലാം:ഇത് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ഉറപ്പാണ്. സഹപ്രവർത്തകരുടെ സഹകരണവും.
വൃശ്ചികം: നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികൾക്ക് മോശം പെരുമാറ്റവും ശത്രുതയും ഉണ്ടാകാം. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർധിപ്പിക്കും. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും നേരിടുന്നതിനുള്ള മോശം ദിവസമാണിത്.
ധനു: കൂടുതൽ ജാഗ്രത പാലിക്കാനുള്ള ഒരു ദിവസമാണ് ഇന്ന്. നിങ്ങളുടെ വികാരങ്ങൾ ഇന്ന് നിങ്ങളുടെ മനസിനെ ഭരിച്ചേക്കാം, അത് നിങ്ങളുടെ തീരുമാനശക്തിയെ തടസപ്പെടുത്തിയേക്കാം. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ മാനസികാവസ്ഥയും നാവും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. അതിനാൽ ശ്രദ്ധിക്കുക. സംയമനം പാലിക്കുക. പ്രതികൂലമായി പ്രതികരിക്കാതിരിക്കാൻ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ സൂക്ഷിക്കുക.
മകരം: ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം തരുന്ന ദിവസമാണ്. ഇന്ന് കച്ചവടത്തിൽ വലിയ ലാഭം വന്നുചേരും. കുടുംബപരമായും ഒരു അനുകൂലമായ അന്തരീക്ഷം ഇന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, നിങ്ങളുടെ കുട്ടികളുടെ പഠനം നിങ്ങൾക്ക് ഉത്കണ്‌ഠയ്ക്ക് കാരണമാകും.
കുംഭം: ഇന്ന് ജോലിയിൽ നിങ്ങൾക്ക് വിജയവും പ്രശസ്‌തിയും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ പെട്ടെന്ന് പ്രതികരിക്കുന്നവനായി തുടരും. നിങ്ങൾ സഹപ്രവർത്തകരുടെ പിന്തുണ തേടിക്കൊണ്ട്, നിങ്ങളുടെ പദ്ധതികൾക്ക് മികച്ച അന്തിമഫലങ്ങൾ നൽകും. അവരുടെ സന്തോഷം വരാനിരിക്കുന്നതിലും മുൻപത്തേക്കാളും കൂടുതൽ ആയിരിക്കും. നിങ്ങളുടെ അന്തസ് ഉയരുകയും നിങ്ങൾ അഭിമാനിക്കുകയും ചെയ്യും.
മീനം:ഇന്ന് നിങ്ങള്‍ ഉദാസീനനും അലസനും ആയിരിക്കും. മാനസികവും ശാരീരികവുമായ അവസ്ഥ നല്ലനിലയിലല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഉന്മേഷവും പ്രസരിപ്പും നഷ്‌ടപ്പെട്ടേക്കും. ചില അസുഖകരമായ സംഭവങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അപ്പോഴും ശാന്തത കൈവിടരുത്. കുടുംബാംഗങ്ങളുമായുള്ള വാക്കുതർക്കങ്ങൾ സാഹചര്യം കൂടുതല്‍ മോശമാക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളും തൊഴില്‍പരമായ പെരുമാറ്റങ്ങളും കര്‍ശനമായി ശ്രദ്ധിക്കണം.
മേടം:ഇന്ന്ദിനത്തില്‍ സങ്കീര്‍ണത, സൗന്ദര്യം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ ചുറ്റുപാടുമുള്ള മനോഹരമായ വസ്‌തുക്കളുമായി ബന്ധപ്പെട്ട ഒരു പുതിയ സംരംഭം തുടങ്ങാന്‍ നിങ്ങള്‍ താത്പര്യപ്പെടും. ഒരു തീരുമാനം എടുക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക.
ഇടവം:നിങ്ങളുടെ പ്രശ്‌നങ്ങളും വേവലാതികളും മാറി ഇന്ന് ഊർജ്ജത്തിനും ഉത്സാഹത്തിനും വഴിയൊരുക്കും. നിങ്ങൾ ഉന്മേഷത്താലും ഊർജ്ജസ്വലതയാലും നിറയും. എന്നിരുന്നാലും, നിങ്ങൾ കൂടുതൽ മൃദുലനും വികാരാധീനനുമാകാൻ സാധ്യതയുണ്ട്.
മിഥുനം: ഇന്നത്തെ നിങ്ങളുടെ ദിവസം സുഖദുഖങ്ങളാൽ സമിശ്രമാണ്. നിങ്ങൾക്ക് ബലഹീനതയും നിരാശയും, ഉന്മേഷവും സന്തോഷവും ഒന്നിനുപുറകെ ഒന്നായി അനുഭവപ്പെടാം. ഇന്ന് പ്ലാൻ അനുസരിച്ച് രാവും പകലും ജോലി ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ സാമ്പത്തിക പദ്ധതികളും പ്രക്രിയകളും ഒന്ന് തടസപ്പെടും.
കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങൾക്ക് എല്ലാത്തരം വിനോദവും ഭാഗ്യവും ആനന്ദങ്ങളും പദവികളും നൽകും. ദിവസം മുഴുവൻ നിങ്ങൾ ഉന്മേഷവും ഊർജ്ജസ്വലതയും നിറഞ്ഞവരായിരിക്കും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരുമായി സന്തോഷകരമായ ഒത്തുചേരൽ ഉണ്ടാകും.