ന്യൂഡൽഹി:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ആശ്വസം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. ഒരു വര്‍ഷത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
സ്വതന്ത്ര വിദഗ്‌ധന്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് സുരക്ഷാപരിശോധന നടത്തുക. കേരളത്തിന്‍റെ അജണ്ട കൂടി ഉള്‍പ്പെടുത്തിയാകും അണക്കെട്ടിന്‍റെ സുരക്ഷ പരിശോധന നടത്തുക. ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ സംഘം പരിശോധിക്കും.
രാകേഷ് കശ്യപിന്‍റെ അധ്യക്ഷതയില്‍ ഇന്ന് (സെപ്‌തംബര്‍ 02) ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം എടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ മേല്‍നോട്ട സമിതിയുടെ 18ാമത് യോഗമാണ് ഇന്ന് നടന്നത്. 2011ന് ശേഷം ആദ്യമായാണ് കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിക്കുന്നത്.
2011ലാണ് ഇതിന് മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാപരിശോധന നടത്തിയത്. സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയാണ് അന്ന് പരിശോധന നടത്തിയത്. കേന്ദ്ര ജലകമ്മിഷന്‍റെ സുരക്ഷാപുസ്‌തകത്തില്‍ 10 വര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന നടത്തണമെന്ന് പറയുന്നുണ്ട്.
2014ല്‍ സുപ്രീം കോടതി അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിനോട് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മേല്‍നോട്ടസമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാട് ശ്രമിച്ചത്. 2022ല്‍ ഡോ. ജോ ജോസഫ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയില്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷ പരിശോധിക്കാന്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടക്കട്ടെ അതിനു ശേഷം സമഗ്ര സുരക്ഷാപരിശോധനഎന്നതായിരുന്നു തമിഴ്‌നാടിന്‍റെ നിലപാട്. ഇതിനാണ് കനത്ത തിരിച്ചടി നേരിട്ടത്.
Also Read:മുല്ലപ്പെരിയാർ വിഷയം: 'കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം': ഇടുക്കി രൂപത