കേരളം

kerala

ETV Bharat / state

മിന്നല്‍ വേഗത്തിന് ഒരു പൊടിക്കൈ; ട്രെയിനുകളുടെ വേഗത കൂട്ടാന്‍ പാളത്തിന്‍റെ വളവുകൾ ഉടൻ നേരെയാക്കുമെന്ന് റെയിൽവേ

റെയില്‍വേ റൂട്ടുകളിലെ വളവുകൾ ഉടൻ നേരെയാക്കുമെന്ന് റെയിൽവേ അറിയിച്ചു. ഈ പ്രവൃത്തികൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റെയില്‍വേ മാനേജർ മനീഷ് തപ്ലിയാൽ പറഞ്ഞു.

railways  Curves On Kerala Rail Routes  Curves Rail Routes Straightened  increase speed of trains
Curves On Kerala Rail Routes To Be Straightened Soon To Improve Speed Of Trains

By ETV Bharat Kerala Team

Published : Mar 11, 2024, 3:59 PM IST

Updated : Mar 11, 2024, 4:05 PM IST

തിരുവനന്തപുരം :തിരുവനന്തപുരത്തിനും മംഗലാപുരത്തിനും ഇടയിലുള്ള റെയിൽവേ ലൈനുകളിലെ വളവുകൾ നേരെയാക്കാനുള്ള ശ്രമങ്ങൾ റെയിൽവേ ആരംഭിച്ചതായി റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ തിങ്കളാഴ്‌ച (11-03-2014) അറിയിച്ചു (Curves On Kerala Rail Routes To Be Straightened Soon To Improve Speed Of Trains) . അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നതെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്യാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

"ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്ത പ്രവൃത്തികളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, കാരണം ഇത് സമയമെടുക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിനുകൾക്ക് വേഗത മെച്ചപ്പെടുത്താൻ കഴിയുന്ന തരത്തിൽ വളവുകൾ ലഘൂകരിക്കുക എന്നതാണ് ഞങ്ങളുടെ ആശയം. ഞങ്ങളുടെ ഡിവിഷനു കീഴിലുള്ള റെയിൽവേ ലൈനുകളിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്ററാണ്, എന്നും മനീഷ് തപ്യാൽ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിന്‍റെയും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെയും ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലത്തിനും തിരുപ്പതിക്കുമിടയിൽ ഒരു പുതിയ ട്രെയിൻ പ്രധാനമന്ത്രി ചൊവ്വാഴ്‌ച (12-03-2024) ഫ്ലാഗ് ഓഫ് ചെയ്യും. വള്ളിയൂരിൽ പൂർത്തിയാക്കിയ പുതിയ ഗുഡ്‌സ് ഷെഡിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

പ്രാദേശിക കരകൗശലത്തൊഴിലാളികളെ സഹായിക്കുന്നതിനായി കൊണ്ടുവന്ന 'ഒരു സ്‌റ്റേഷൻ, ഒരു ഉൽപ്പന്നം' പദ്ധതിയെക്കുറിച്ചും മനീഷ് തപ്യാൽ സംസാരിച്ചു. അവർക്ക് റെയിൽവേ സ്‌റ്റേഷനുകളിൽ 15 ദിവസത്തേക്ക് ഒരു സ്‌റ്റാൾ എടുത്ത് അവിടെ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയും,

തിരുവനന്തപുരം ഡിവിഷനു കീഴില്‍ അത്തരം 17 സ്‌റ്റാളുകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ അത്തരത്തിലുള്ള രണ്ട് സ്‌റ്റാളുകളുടെ ഉദ്ഘാടനം ചൊവ്വാഴ്‌ച പ്രധാനമന്ത്രി നിർവഹിക്കും. വന്ദേഭാരത് എക്‌സ്‌പ്രെസിന് വഴിയൊരുക്കുന്നതിന് കേരളത്തിലെ മറ്റ് ട്രെയിനുകൾ വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഡിആർഎം അത് നിഷേധിച്ചു. ഞങ്ങൾക്ക് മറ്റ് ട്രെയിനുകളുടെ സമയം ചെറുതായി മാറ്റേണ്ടി വന്നു. എന്നാല്‍ ട്രെയിനുകൾക്ക് കാലതാമസമില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു.

വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ വലിയ ഹിറ്റാണെന്നും എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സംസ്ഥാനത്തിന് ഒന്ന് വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ വന്ദേഭാരത് സേവനങ്ങൾ വളരെ ജനപ്രിയമാണെന്നും മനീഷ് തപ്യാൽ പറഞ്ഞു.

ALSO READ : പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ; മിനിമം ചാര്‍ജ് 30 രൂപയിൽ നിന്ന് 10 രൂപയാക്കും

Last Updated : Mar 11, 2024, 4:05 PM IST

ABOUT THE AUTHOR

...view details