കേരളം

kerala

ETV Bharat / state

ക്രിമിനൽ സുല്‍ത്താന്‍ അറസ്‌റ്റില്‍ ; പിടികൂടിയത് പൊലീസും സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും സംയുക്തമായി - പ്രതിയായ യുവാവ് പിടിയില്‍

അഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുൽത്താൻ നൂർ. ലഹരിക്ക് അടിമയായ പ്രതി സുഹൃത്തിന്‍റെ സഹായത്തോടെ കോഴിക്കോടുള്ള ലോഡ്‌ജിൽ മുറി എടുത്ത് താമസിക്കുകയും ഇടയ്ക്കിടെ വീട്ടിൽ വരുകയും ചെയ്യും.

ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി നല്ലളം പോലീസിന്റെ പിടിയിൽ  Sulthan Noor Arrested  പ്രതിയായ യുവാവ് പിടിയില്‍  നിരവധി ക്രിമിനൽ കേസുകളില്‍ പ്രതി
Sulthan Noor Arrested

By ETV Bharat Kerala Team

Published : Jan 23, 2024, 4:24 PM IST

കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ വീട്ടിൽ സുൽത്താന്‍ നൂർ (22) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ചെറുവണ്ണൂരിലെ വീട്ടില്‍ അതിക്രമിച്ച് കയറി വീടിന്‍റെ മുൻവശത്ത് നിർത്തിയിട്ട കാറും സ്‌കൂട്ടറും തീവച്ച് നശിപ്പിച്ച കേസിലെ മുഖ്യപ്രതിയാണ് സുൽത്താൻ നൂർ (A Man Accused In Several Criminal Cases Has Been Arrested).

കോഴിക്കോട് നല്ലളം പൊലീസിന്‍റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി ഒരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ചെറുവണ്ണൂരിലെ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്‌ടിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാൾ തന്നെയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി.

കഴിഞ്ഞ മെയ് മാസം അഞ്ചിന് ചെറുവണ്ണൂരിലെ പലചരക്ക് കടക്കാരനെ ആക്രമിച്ച കേസിലെയും പ്രതിയാണ് സുൽത്താൻ നൂർ. 500 രൂപ നൽകാത്തതിന്‍റെ ദേഷ്യത്തിന് കടക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ ഇയാൾ ഒളിവിൽ പോയിരുന്നു.

കൂടാതെ മറ്റൊരു വ്യക്തിയെ ആക്രമിച്ച് അയാളുടെ കൈവശം ഉണ്ടായിരുന്ന 22000 രൂപ വില വരുന്ന മൊബൈൽ ഫോൺ എറിഞ്ഞുടച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നല്ലളം പൊലീസ് ഇൻസ്പെക്‌ടർ കെ.എ ബോസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details