കേരളം

kerala

ETV Bharat / state

യുഡിഎഫിന് ബിജെപിയുടെ സ്വരം, സിൽവർ ലൈൻ ഉപേക്ഷിക്കില്ല : എം വി ഗോവിന്ദൻ - വി ഡി സതീശൻ

ബിജെപിയുടെ സ്വരമാണ് യുഡിഎഫിനെന്നും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രമന്ത്രി ഗവർണർമാരെ പോലെ കള്ളം പറയുന്നുവെന്നും കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നും അദ്ദേഹം.

സിൽവർ ലൈൻ പദ്ധതി  M V Govindan  വി ഡി സതീശൻ  mv govindan on silverline project
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ

By ETV Bharat Kerala Team

Published : Feb 2, 2024, 6:27 PM IST

Updated : Feb 2, 2024, 8:39 PM IST

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം :കേരളത്തിന്‍റെ വികസനം തടസപ്പെടുത്തുന്നതിൽ ബിജെപിയുടെ അതേ നിലപാടാണ് യുഡിഎഫിന് എന്ന പതിവ് വിമർശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (CPM state secretary MV Govindan against Opposition). ബിജെപിയുടെ സ്വരമാണ് യുഡിഎഫിനെന്നും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രമന്ത്രി ഗവർണർമാരെ പോലെ കള്ളം പറയുന്നുവെന്നും കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സാലോജിക്കിനെതിരെ കേസ് കൊടുത്ത ഷോൺ ജോർജ് ബിജെപിയിൽ ചേർന്നു. എക്‌സാലോജിക്കിന് മേൽ ഇനി ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നിരവധി ചർച്ച നടന്ന കേസിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകളുടെ പേരിൽ കേസ് അച്ഛനിലേക്ക് വരികയാണെന്നും, പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്നാണ് പ്രതിപക്ഷം ആലോചിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും, ഇതിനെ രാഷ്‌ട്രീയപരമായി നേരിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. കേരള നിയമസഭയിൽ ബിജെപിക്കാരില്ല എന്നതിന്‍റെ കുറവ് കോൺഗ്രസ് നികത്തുന്നു. കോൺഗ്രസ് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ നടക്കുന്ന ഇഡി ഇടപെടൽ ബിജെപി പക്ഷത്തുനിന്നാണ് കോൺഗ്രസ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വി ഡി സതീശന് മേലുള്ള ആരോപണം :പ്രതിപക്ഷനേതാവ് വി ഡി സതീശന് നേരെ പി വി അൻവർ ഉന്നയിച്ച 150 കോടിയുടെ ആരോപണം ഗൗരവം ഉള്ളതാണെന്നും വിശദാംശങ്ങൾ പുറത്തു വരട്ടെ എന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്തുകൊണ്ടാണ് വി ഡി സതീശൻ മറുപടി പറയാത്തത് എന്നും പ്രതിപക്ഷ നേതാവ് ആരോപണം നിഷേധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Last Updated : Feb 2, 2024, 8:39 PM IST

ABOUT THE AUTHOR

...view details