കേരളം

kerala

ETV Bharat / state

ഗവർണർ കേരള വിരുദ്ധന്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം വലിയ പുരോഗതിയിലേക്കെന്നും എ വിജയരാഘവന്‍ - A VIJAYARAGHAVAN FLAYS GOVERNOR

ഗവർണറുടെ നിലപാടിനെ വിമർശിക്കാത്ത പ്രതിപക്ഷവും കേരളത്തിൽ തുറന്നു കാട്ടപ്പെടുമെന്ന് എ വിജയരാഘവൻ പറഞ്ഞു.

PINARAYI MALAPPURAM REMARK  PINARAYI VIJAYAN PV ANVAR ROW  എ വിജയരാഘവൻ സിപിഎം  മുഖ്യമന്ത്രി മലപ്പുറം പരാമര്‍ശം
CPM Polit Bureau member A Vijayaraghavan (ETV Bharat)

By ETV Bharat Kerala Team

Published : Oct 10, 2024, 11:00 PM IST

തൃശൂര്‍ : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള വിരുദ്ധനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഗവർണർ നടത്തുന്നതെന്നും വിജയരാഘവൻ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത്രത്തോളം കേരള വിരുദ്ധനെന്ന് നിരന്തരം തെളിയിച്ചൊരു ഗവർണർ ആണ് കേരളത്തിലുള്ളത്. ഗവർണറുടെ നിലപാടിനെ വിമർശിക്കാത്ത പ്രതിപക്ഷവും കേരളത്തിൽ തുറന്നു കാട്ടപ്പെടും. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ലിപ്സ്റ്റിക്ക് പരാമർശം സ്നേഹം കൊണ്ട് നടത്തിയതാണ്. മാധ്യമപ്രവർത്തകർ പലതും എഴുതാറുണ്ട്, അപ്പോൾ തിരിച്ചും പറയുമെന്ന് പറഞ്ഞ വിജയരാഘവൻ, വല്ലാതെ കാച്ചാൻ നിൽക്കേണ്ടെന്നും പറഞ്ഞു.

എ വിജയരാഘവൻ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേരളം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പുരോഗതിയിലേക്ക് പോകുന്ന സാഹചര്യമാണെന്നും എന്നാൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികവിനെ അംഗീകരിക്കാത്ത പ്രതിപക്ഷ പ്രചരണങ്ങളെ കേരളത്തിലെ ജനങ്ങൾ അപവാദ പ്രചരണങ്ങളായി മാത്രമാണ് കാണുന്നത്. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രതിപക്ഷം അസത്യ പ്രചരണങ്ങൾ തുടരുകയാണ്. പിവി അൻവർ രണ്ട് ദിവസം മുമ്പ് ഗവർണറെ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയാണ് ഗവർണർ ആ പദവിയുടെ മാന്യത ഉൾക്കൊള്ളാതെ മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രചാര വേലയുടെ വക്താവായി മാറിയത് എന്നും വിജയരാഘവൻ പറഞ്ഞു.

Also Read:'ഹർജിയിൽ സ്വകാര്യ താൽപര്യം മാത്രം'; അഭിമന്യു സ്‌മാരകം പൊളിച്ചു നീക്കേണ്ടെന്ന് ഹൈക്കോടതി

ABOUT THE AUTHOR

...view details