എറണാകുളം: മഹാരാജാസ് കോളജ് കാമ്പസിലെ അഭിമന്യു സ്‌മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി. സ്‌മാരകം പൊളിക്കണമെന്നാവശ്യപ്പെട്ട് രണ്ട് കെഎസ്‌യു പ്രവർത്തകർ നൽകിയ ഹർജിയാണ് വിധി. ഹർജി ഡിവിഷൻ ബെഞ്ച് തളളി. ഹർജിയിൽ പൊതുതാൽപര്യം ഇല്ലെന്നും സ്വകാര്യ താൽപര്യം മാത്രമാണുളളതെന്നും കോടതി നിരീക്ഷിച്ചു.
കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന അഭിമന്യുവിന്‍റെ ഓർമയ്ക്കായി കാമ്പസിനുളളിൽ നിർമിച്ച സ്‌മാരകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ ഹർജി. അഭിമന്യു സ്‌മാരകം കാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കുമെന്ന, ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് ക്യാമ്പസിന് പിന്നിലെ മതിലിന് സമീപം വച്ച് അഭിമന്യുവിന് കുത്തേറ്റത്. തുടർന്ന് തൊട്ടടുത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോളജ് മതിലിൽ നവാഗതരെ സ്വാഗതം ചെയ്‌ത് ക്യാമ്പസ് ഫ്രണ്ട് നടത്തിയ ചുമരെഴുത്ത് എസ്എഫ്ഐ പ്രവർത്തകർ നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എസ്‌ഡിപിഐ കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.
Also Read: