ETV Bharat / state

മൂന്നാറിനെ എന്നും നെഞ്ചോട് ചേര്‍ത്ത രത്തൻ ടാറ്റ; ജനതയുടെ ഉന്നമനം ലക്ഷ്യംവച്ച മനുഷ്യന്‍റെ വിയോഗം മൂന്നാറിനും തീരാദുഃഖം

രണ്ട് തവണയാണ് രത്തന്‍ ടാറ്റ മൂന്നാറിലെത്തിയത്.

author img

By ETV Bharat Kerala Team

Published : 3 hours ago

RATAN TATA MUNNAR CONNECTION  RATAN TATA KERALA RELATION  രത്തൻ ടാറ്റ മൂന്നാര്‍  രത്തൻ ടാറ്റ കേരള ബന്ധം
Ratan Tata (ETV Bharat)

ഇടുക്കി : മൂന്നാറിനോട് എന്നും പ്രിയമായിരുന്നു രത്തൻ ടാറ്റയ്‌ക്ക്. രണ്ട് തവണയാണ് അദ്ദേഹം മൂന്നാറിന്‍റെ മണ്ണിലേക്ക് എത്തിയത്. അദ്ദേഹത്തിന്‍റെ വിയോഗം മൂന്നാറിനെയും തീരാദുഃഖത്തിലാഴ്ത്തി. 1997 ഏപ്രിലിലാണ് രത്തൻ ടാറ്റ ആദ്യമായി മൂന്നാർ സന്ദർശിച്ചത്. ഡയർ സ്‌കൂൾ, ഐടിഡി, നല്ലതണ്ണിയിലെ ലയങ്ങൾ എന്നിവിടങ്ങളിലാണ് അന്ന് ടാറ്റ സന്ദർശനം നടത്തിയത്. 2009 നവംബറിൽ ഹൈറേഞ്ച് സ്‌കൂളിന്‍റെ 25-ാം വാർഷികത്തിലായിരുന്നു രണ്ടാം സന്ദർശനം.

മൂന്നാറിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഡയർ സ്‌കൂൾ ആരംഭിച്ചത് അദേഹത്തിന്‍റെ നിർദേശ പ്രകാരമായിരുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 'സൃഷ്‌ടി'യുടെ തുടക്കവും രത്തൻ ടാറ്റയുടെ മേൽനോട്ടത്തിൽ ആയിരുന്നു. ഭിന്നശേഷികാരുടെ വിദ്യാഭ്യാസവും തൊഴിലുമെല്ലാം ലക്ഷ്യം വച്ചാണ് സൃഷ്‌ടി പ്രവർത്തിക്കുന്നത്.

രത്തൻ ടാറ്റയുടെ ഓര്‍മകളില്‍ മൂന്നാറിലെ തൊഴിലാളികള്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തോട്ടം തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലക്ഷ്യം വച്ച് പ്രവത്തിക്കുന്ന ഹൈറേഞ്ച് സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസവും സൃഷ്‌ടി ഉറപ്പ് വരുത്തുന്നു. മൂന്നാറിന്‍റെ ഉന്നമനത്തിനായി പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്ന രത്തൻ ടാറ്റയുടെ വിയോഗം നികത്താൻ ആവാത്ത നഷ്‌ടമാണെങ്കിലും അദ്ദേഹം നൽകിയ കരുതലിന്‍റെ ഓർമകളിലാണ് നാട്.

Also Read: ടാറ്റയുടെ കരുണാകരങ്ങള്‍ കേരളത്തിലേക്കും, പിന്തുടര്‍ന്ന് ചില വിവാദങ്ങള്‍; രത്തന്‍ ടാറ്റയുടെ കേരള കണക്ഷന്‍സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.