ചെന്നൈ (തമിഴ്‌നാട്): ജയിലിൽ താടി നീട്ടി വളർത്താൻ അനുവദിക്കണമെന്‍റെ തടവുകാരന്‍റെ ഹർജിയിൽ അനുകൂല വിധി നൽകി കോടതി. ജയിലിൽ താടി വളർത്താൻ അനുവദിക്കണമെന്ന ഡാനിയൽ രാജ എന്ന തടവുകാരന്‍റെ ഹർജിക്കാണ് മദ്രാസ് ഹൈക്കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.
ക്രിസ്‌ത്യൻ മതമനുസരിച്ച് താടി നീട്ടി വളർത്തിയ തടവുകാരനോട് അത് മുറിക്കാൻ പുഴലിലെ ജയിൽ അധികൃതർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ തടവുകാരൻ കോടതിയെ സമീപിക്കുകയും, കേസ് പരിഗണിച്ച കോടതി തടവുകാരന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
'ഞാൻ വർഷങ്ങളായി പുഴൽ ജയിലിലാണ്, ക്രിസ്‌ത്യൻ മതമനുസരിച്ചാണ് ഞാൻ താടി നീട്ടി വളർത്തുന്നത്. എന്‍റെ മതവിശ്വാസമനുസരിച്ച് താടി വളർത്തുന്നത് ഒരു തെറ്റല്ല' എന്ന് ഹർജിയിൽ ഡാനിയൽ ചൂണ്ടിക്കാട്ടി.
ജയിലിൽ താടി വളർത്താൻ അനുവദിക്കില്ലെന്നും അത് വെട്ടണമെന്നും പുഴൽ അധികൃതർ ഡാനിയലിനോട് പറഞ്ഞിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ ഹൈക്കോടതി ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അപേക്ഷിച്ചാണ് അദ്ദേഹം ഹർജി നൽകിയത്. ജസ്‌റ്റിസുമാരായ എസ്‌എം സുബ്രഹ്മണ്യം, ജ്യോതിരാമൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'തടവുകാർ താടി നീട്ടി വളർത്തരുതെന്ന് ജയിലിൽ നിയമമുണ്ട്. താടി വളർത്തണമെങ്കിൽ അതിന് കൃത്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം. അതേസമയം താടി നീട്ടി വളർത്തുന്നതിന് പകരം ചെറുതാക്കാൻ ജയിൽ ചട്ടങ്ങൾ അനുവദിക്കുന്നുണ്ടെന്ന്' പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുനിയപ്പരാജ് വാദിച്ചിരുന്നു.
തുടർന്ന് കേസ് പരിഗണിച്ച ജഡ്‌ജിമാർ, ഹർജിക്കാരനായ ഡാനിയൽ രാജയുടെ അപേക്ഷ പരിഗണിക്കാൻ ജയിൽ വകുപ്പിനോട് ഉത്തരവിട്ടു. മാത്രമല്ല തടവുകാർക്ക് ജയിലിൽ താടി നീട്ടി വളർത്തണോ വേണ്ടയോ എന്നത് ജയിൽ അധികൃതർക്ക് തീരുമാനിക്കാമെന്നും അവർ പറഞ്ഞു.
Also Read: കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം; അന്വേഷണം സിബിഐയ്‌ക്ക്, ഹൈക്കോടതി ഉത്തരവായി